+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യൻ വംശജ നിഷ ശർമ യുഎസ് പ്രതിനിധി സഭയിലേക്ക് മത്സരിക്കുന്നു

കലിഫോർണിയ: ഇന്ത്യൻ വംശജ നിഷ ശർമ നവംബർ മൂന്നിനു നടക്കുന്ന അമേരിക്കൻ പൊതുതെരഞ്ഞെടുപ്പിൽ കലിഫോർണിയ 11th കൺഗ്രഷണൽ ഡിസ്ട്രിക്ടിൽ നിന്നും യുഎസ് പ്രതിനിധി സഭയിലേക്ക് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിക്കുന
ഇന്ത്യൻ വംശജ നിഷ ശർമ യുഎസ് പ്രതിനിധി സഭയിലേക്ക് മത്സരിക്കുന്നു
കലിഫോർണിയ: ഇന്ത്യൻ വംശജ നിഷ ശർമ നവംബർ മൂന്നിനു നടക്കുന്ന അമേരിക്കൻ പൊതുതെരഞ്ഞെടുപ്പിൽ കലിഫോർണിയ 11th കൺഗ്രഷണൽ ഡിസ്ട്രിക്ടിൽ നിന്നും യുഎസ് പ്രതിനിധി സഭയിലേക്ക് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിക്കുന്നു. നിലവിലെ ഡമോക്രാറ്റിക് പ്രതിനിധി മാർക്ക് ശൗലിനിയറിനെയാണ് നിഷ നേരിടുക.

പഞ്ചാബിൽ നിന്നും 16-ാം വയസിലാണ് നിഷ അമേരിക്കയിലെത്തുന്നത്. വീണ്ടും ഇന്ത്യയിലെത്തി പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിസിനസ് ആൻഡ് അക്കൗണ്ടിംഗിൽ ബിരുദമെടുത്താണ് അമേരിക്കയിൽ തിരിച്ചെത്തിയത്.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർഥികൾക്ക് വോട്ട് രേഖപ്പെടുത്തിയിരുന്ന നിഷ, റിപ്പബ്ലിക്കൻ നോമിനിയായി ട്രംപ് 2016 ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴാണ് റിപ്പബ്ലിക്കൻ അനുഭാവിയായി മാറിയത്.

ഡോണൾഡ് ട്രംപിനെതിരെ ഇംപീച്ച്മെന്‍റ് നടപടികൾ സ്വീകരിച്ചതു അമേരിക്കൻ ജനാധിപത്യത്തിനേറ്റ കനത്ത പ്രഹരമാണെന്നാണ് നിഷ വിശ്വസിക്കുന്നത്. അമേരിക്കയുടെ സാമ്പത്തിക നില ഭദ്രമാക്കുകയും മുൻഗാമികൾ തുടങ്ങിവച്ച നിരവധി യുദ്ധങ്ങൾ ഒഴിവാക്കുകയും അമേരിക്കയെ ഔന്ന്യത്യങ്ങളിലേക്ക് എത്തിക്കുകയും ചെയ്ത ട്രംപിന് പിന്തുണ നൽകുക എന്നതാണ് യുഎസ് പ്രതിനിധി സഭയിലേക്ക് മത്സരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് നിഷ പറയുന്നു.

ബിസിനസ് രംഗത്ത് കഴിവുതെളിയിച്ച, സിവിൽ സൊസൈറ്റി ലീഡറായ നിഷയെ വിജയിപ്പിക്കുന്നതിന് പ്രതിജ്ഞയെടുത്ത് ഇന്ത്യാക്കാർ ഉൾപ്പെടെ നിരവധി വോളന്‍റിയർമാർ മത്സരരംഗത്തുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ