+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൂസ്റ്റൺ കോട്ടയം ക്ലബിന്‍റെ ചാരിറ്റി ഫണ്ട് ആർപ്പൂക്കര നവജീവൻ ട്രസ്റ്റിന്

ഹൂസ്റ്റൺ: കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് സമൂഹത്തിൽ ദുരിതം അനുഭവിക്കുന്നവരുടെ ക്ഷേമത്തിനായി കോട്ടയം ക്ലബ് ഓഫ് ഹൂസ്റ്റൺ സമാഹരിച്ച ചാരിറ്റി ഫണ്ട് കോട്ടയം നിവാസികളുടെ അഭിമാനമായ ആർപ്പൂക്കരയിലെ നവജീ
ഹൂസ്റ്റൺ കോട്ടയം ക്ലബിന്‍റെ  ചാരിറ്റി ഫണ്ട്  ആർപ്പൂക്കര നവജീവൻ ട്രസ്റ്റിന്
ഹൂസ്റ്റൺ: കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് സമൂഹത്തിൽ ദുരിതം അനുഭവിക്കുന്നവരുടെ ക്ഷേമത്തിനായി കോട്ടയം ക്ലബ് ഓഫ് ഹൂസ്റ്റൺ സമാഹരിച്ച ചാരിറ്റി ഫണ്ട് കോട്ടയം നിവാസികളുടെ അഭിമാനമായ ആർപ്പൂക്കരയിലെ നവജീവൻ ട്രസ്റ്റിന് കൈമാറി. ഒക്ടോബർ 19 നു കോട്ടയത്തു നടന്ന ചടങ്ങിൽ ക്ലബ് പ്രതിനിധി ചെക്ക് ട്രസ്റ്റിന്‍റെ സാരഥി പി. യു. തോമസിനു കൈമാറി.

ഹൂസ്റ്റൺ ക്ലബിന്‍റെ ചാരിറ്റി പ്രവർത്തനങ്ങളെ അഭിനന്ദിച്ചും ഭാരവാഹികൾക്ക് നന്ദി രേഖപ്പെടുത്തിയും നടത്തിയ പ്രസംഗത്തിൽ നവജീവൻ ട്രസ്റ്റിന് തുടർന്നും പിന്തുണ നൽകണമെന്നും നവജീവൻ മക്കളെ പ്രാർഥനയിൽ ഓർക്കണമെന്നും പി.യു. തോമസ് അഭ്യർഥിച്ചു.

ഇതോടനുബന്ധിച്ചു സംഘടിപ്പിച്ച സൂം മീറ്റിംഗിൽ പ്രസിഡന്‍റ് ബാബു ചാക്കോ അധ്യക്ഷത വഹിച്ചു. തുടർന്ന് നടത്തിയ ആമുഖപ്രസംഗത്തിൽ ക്ലബിന്‍റെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ചു വിശദീകരിക്കുകയും ചെയ്തു. ട്രഷറർ കുര്യൻ പന്നാപാറ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഫണ്ട് രൂപീകരിക്കുന്ന കാര്യം അവതരിപ്പിച്ചപ്പോൾ തന്നെ അംഗങ്ങളും അഭ്യുദയകാംഷികളും പ്രകടിപ്പിച്ച താല്പര്യം അഭിനന്ദനാർഹമാണെന്ന് ചെയർമാൻ ജോസ് ജോൺ തെങ്ങുംപ്ലാക്കൽ പറഞ്ഞു. വൈസ് പ്രസിഡന്‍റ് മാത്യു പന്നാപറ, ക്ലബ് ഭാരവാഹികളായ മോൻസി കുര്യാക്കോസ്, തോമസ് കെ. വർഗീസ്, രാജേഷ് വർഗീസ്, ചാക്കോ ജോസഫ്, മധു ചേരിക്കൽ, ആൻഡ്രൂസ് ജേക്കബ്, ഷിബു കെ. മാണി തുടങ്ങിയവർ പ്രസംഗിച്ചു.

ഫണ്ട് സമാഹരണവും സൂം മീറ്റിങ്ങും വിജയിപ്പിച്ച എല്ലാവർക്കും ക്ലബ് സെക്രട്ടറി സുകു ഫിലിപ്പ് നന്ദി പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ