+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടോക്കപ്പ് - സാംസ്കാരിക വർത്തമാനം 23 ന്

കുവൈറ്റ് സിറ്റി: കലാലയം സാംസ്കാരിക വേദിയുടെ കീഴിൽ ഫർവാനിയ, കുവൈത്ത് സിറ്റി എന്നീ സെൻട്രലുകളിൽ "ടോക്കപ്പ് സാംസ്കാരിക വർത്തമാനം' സംഘടിപ്പിക്കുന്നു. എ.എം ആരിഫ് എംപി, വി.ഡി. സതീശൻ എംഎൽഎ എന്നിവർ ഉദ്ഘാട
ടോക്കപ്പ് - സാംസ്കാരിക വർത്തമാനം 23 ന്
കുവൈറ്റ് സിറ്റി: കലാലയം സാംസ്കാരിക വേദിയുടെ കീഴിൽ ഫർവാനിയ, കുവൈത്ത് സിറ്റി എന്നീ സെൻട്രലുകളിൽ "ടോക്കപ്പ്- സാംസ്കാരിക വർത്തമാനം' സംഘടിപ്പിക്കുന്നു. എ.എം ആരിഫ് എംപി, വി.ഡി. സതീശൻ എംഎൽഎ എന്നിവർ ഉദ്ഘാടനം ചെയ്യുന്ന സംഗമങ്ങളിൽ സാഹിത്യ സാംസ്കാരിക രംഗത്തുള്ള പ്രമുഖരുടെ നേതൃത്വത്തിൽ ചർച്ചയും നടക്കും.

വൈകുന്നേരം 6ന് ഫർവാനിയ സെൻട്രലിൽ 'സാമൂഹിക മാരികളോട് യുവത്വം കലഹിക്കണം' എന്ന വിഷയത്തിൽ ഡോ. രാജൻ ഗുരുക്കൾ, ശക്കീർ അരിമ്പ്ര, അഹ്മദ് ഷെറിൻ, ജ്യോതിഷ് ചെറിയാൻ, നാസർ എം.ആർ, അബ്ദുൽ കലാം മൗലവി എന്നിവരും വൈകുന്നേരം 7 ന് കുവൈത്ത് സിറ്റി സെൻട്രലിൽ "സാംസ്കാരിക പ്രവർത്തനത്തിന്‍റെ സോഷ്യൽ സ്പേസ്' എന്ന വിഷയത്തിൽ സണ്ണി എം. കപ്പിക്കാട്, മുഹമ്മദലി കിനാലൂർ, സലീം പട്ടുവം, ജെ. സജി, ഷറഫുദ്ദീൻ എന്നിവരും സംബന്ധിക്കും.

"ന്യൂനോർമൽ യുവത്വം മാരികൾക്ക് ലോക്കിടും' എന്ന പ്രമേയത്തിൽ റിസാല സ്റ്റഡിസർക്കിൽ ഗള്‍ഫില്‍ 916 കേന്ദ്രങ്ങളില്‍ നടത്തുന്ന യൂണിറ്റ് സമ്മേളനങ്ങളുടെ ഭാഗമായാണ് കലാലയം സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ സെൻട്രലുകളിൽ ടോക്കപ്പ് സാംസ്‌കാരിക സംഗമങ്ങൾ സംഘടിപ്പിക്കുന്നത്.

റിപ്പോർട്ട്: സലിം കോട്ടയിൽ