+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ ജോസഫ് മാർത്തോമാ മെത്രാപ്പോലീത്ത ഫോമായ്ക്ക് ആത്മീയ ഗുരുവും ഉറ്റമിത്രവും

അറ്റ്ലാന്‍റ: ആത്മീയ ഗുരുവും ഉറ്റമിത്രവും ആയിരുന്നു കാലം ചെയ്ത ജോസഫ് മാർത്തോമ മെത്രാപ്പോലീത്താ എന്ന് ഫോമാ. മാർത്തോമ സഭയിൽ മാത്രമല്ല എല്ലാ സഭാ വിഭാഗങ്ങളുടെ പ്രവർത്തനങ്ങളിലും ആത്മീയ വെളിച്ചം നൽകി വഴിക
ഡോ ജോസഫ് മാർത്തോമാ മെത്രാപ്പോലീത്ത  ഫോമായ്ക്ക് ആത്മീയ ഗുരുവും ഉറ്റമിത്രവും
അറ്റ്ലാന്‍റ: ആത്മീയ ഗുരുവും ഉറ്റമിത്രവും ആയിരുന്നു കാലം ചെയ്ത ജോസഫ് മാർത്തോമ മെത്രാപ്പോലീത്താ എന്ന് ഫോമാ. മാർത്തോമ സഭയിൽ മാത്രമല്ല എല്ലാ സഭാ വിഭാഗങ്ങളുടെ പ്രവർത്തനങ്ങളിലും ആത്മീയ വെളിച്ചം നൽകി വഴികാട്ടിയ ഒരു മഹാത്മാവാണ് നമ്മെ വിട്ടുപിരിഞ്ഞത് . മതേതര സമീപനത്താൽ വിവിധ സമുദായങ്ങളിലെയും ജനഹൃദയങ്ങളിൽ സ്ഥാനം നേടുവാൻ അദ്ദേഹത്തിന് കഴിഞ്ഞു . ഫോമായ്ക്ക് ഈ വേർപാട് ഏറെ ദുഃഖകരമാണ്. തികഞ്ഞ മനുഷ്യ സ്നേഹിയും പരമ ദയാലുവുമായുന്നു ആ പുണ്യാത്മാവ് എന്ന് ഫോമാ അനുസ്മരിച്ചു .

ഫോമാ മുൻ പ്രസിഡന്‍റ് ജോൺ ടൈറ്റസ് ആമുഖ പ്രസംഗം നടത്തി. യാക്കോബായ സഭ അമേരിക്കയുടെ അധ്യക്ഷൻ മാർ തീത്തോസ് എൽദോ മെത്രാപ്പോലീത്ത, സീറോ മലബാർ ഷിക്കാഗോ രൂപതയുടെ സഹായമെത്രാൻ മാർ ജോയ് ആലപ്പാട്ട്, റവ: മനോജ് ഇടിക്കുള, മാർത്തോമാ സഭ കൗൺസിൽ അംഗങ്ങങ്ങളായ റവ. ജേക്കബ് പി. തോമസ് , വർക്കി എബ്രഹാം , നിർമല എബ്രഹാം , കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്‍റ് സതീശൻ അമ്പാടി , ഫോമാ പ്രസിഡന്‍റ് അനിയൻ ജോർജ് , ഫോമയുടെ ഫൗണ്ടിംഗ് പ്രസിഡന്‍റ് ശശിധരൻ നായർ, സാം ഉമ്മൻ , സണ്ണി എബ്രഹാം , ജോസ് മണക്കാട്ട് , ജോൺ സി വർഗീസ് , അലക്സ് മാത്യു, ഷിനു ജോസഫ്, സജു ജോസഫ് , ജൈന കണ്ണച്ചാംപറമ്പിൽ , സബ് ലൂക്കോസ് , ജേക്കബ് ചാക്കോ, ബിനോയ് തോമസ് , ജിബി തോമസ് , ഡോ സാം ജോസഫ് , ജോസ് വടകര, വിൽ‌സൺ ഉഴത്തിൽ എന്നിവർ അനുശോചിച്ചു. സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ മോഡറേറ്റ് ചെയ്ത യോഗത്തിൽ റോഷിൻ മാമൻ പ്രാർത്ഥനാഗാനം ആലപിച്ചു. ട്രഷറർ തോമസ് ടി. ഉമ്മൻ നന്ദി പറഞ്ഞു.
ഫോമായ്‌ക്കു വേണ്ടി മുൻ പ്രസിഡന്‍റ് ശശിധരൻ നായർ പുഷ്പചക്രം സമർപ്പിച്ചു.