+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രംപിന് ചൈനയില്‍ ബാങ്ക് അക്കൗണ്ട്; ദേശീയ സുരക്ഷാ വിഷയമെന്ന് പെലോസി

വാഷിംഗ്ടണ്‍: ട്രംപിന് ചൈനയില്‍ സ്വകാര്യ അക്കൗണ്ടും നിക്ഷേപങ്ങളും അതിന് നികുതി അടയ്ക്കുന്നുണ്ടെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ വിഷയം അതീവ ഗുരുതരമാണെന്നും ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന
ട്രംപിന് ചൈനയില്‍ ബാങ്ക് അക്കൗണ്ട്; ദേശീയ സുരക്ഷാ വിഷയമെന്ന്  പെലോസി
വാഷിംഗ്ടണ്‍: ട്രംപിന് ചൈനയില്‍ സ്വകാര്യ അക്കൗണ്ടും നിക്ഷേപങ്ങളും അതിന് നികുതി അടയ്ക്കുന്നുണ്ടെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ വിഷയം അതീവ ഗുരുതരമാണെന്നും ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും നാൻസി പെലോസി പറഞ്ഞു.ന്യൂയോർക്ക് ടൈംസിൽ വന്ന റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു നാൻസി പെലോസി . ചൈനീസ് സർക്കാർ അമേരിക്കയുടെ സംമ്പത്തിക വിഷയങ്ങളിൽ ഇടപെടുകയാണെന്നും അവർ കുറ്റപ്പെടുത്തി .

വര്‍ഷങ്ങളായി ട്രംപ് ചൈനയിൽ നികുതി അടയ്ക്കുന്ന ഒരു കസ്റ്റമര്‍ ആണെന്നാണ് തെളിവു സഹിതം ന്യൂയോര്‍ക്ക് ടൈംസ് പുറത്തു കൊണ്ടുവന്നത്. അങ്ങനെ ട്രംപിന് ചൈനയുമായുള്ള അവിഹിത ബന്ധത്തിന്‍റെ കഥകള്‍ പുറത്തുവരാൻ തുടങ്ങിയത്.

ട്രംപ് ഇന്‍റര്‍നാഷണല്‍ ഹോട്ടല്‍ മാനേജ്‌മെന്‍റിന്‍റെ നിയന്ത്രണത്തിലാണ് ചൈനീസ് അക്കൗണ്ട് നിലനില്‍ക്കുന്നത്. ഇത് ഞെട്ടിക്കുന്ന വിവരമാണെന്ന് മാധ്യമലോകം വിലയിരുത്തി. 2013 മുതല്‍ 2015 വരെ ട്രംപ് തന്‍റെ നിക്ഷേപങ്ങള്‍ക്ക് ചൈനയില്‍ നിന്നും നികുതി അടച്ചിട്ടും ഉണ്ട്. ഈ നികുതി രേഖഖകളില്‍ നിന്നും ട്രംപിന് ചൈനയെക്കൂടാതെ ബ്രിട്ടനിലും അയര്‍ലൻഡിലും ബാങ്ക് അക്കൗണ്ടുകളും നിക്ഷേപങ്ങളും ഉണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കി. എന്നാല്‍ ഈ രേഖകളിലൂടെ എത്ര ശതമാനം തുകകള്‍ നീക്കിയിട്ടുണ്ട് എന്ന് രേഖകള്‍ മുഖാന്തരം കാണിക്കണമെന്ന് ആഭ്യന്തര റവന്യു സേവന വകുപ്പ് അനുശാസിക്കുന്നുണ്ട്. എന്നാല്‍ വളരെ ചെറിയ തുകകളാണ് ഇതിലൂടെ കൈമാറ്റം ചെയ്തത് എന്നാണ് രേഖകള്‍ കാണിക്കുന്നത്. എന്നാല്‍ ഏതു ബാങ്കാണ് എന്ന വിവരം പുറത്തുവിടാന്‍ ട്രംപിന്‍റെ കമ്പനി വിസമ്മതിച്ചു.

ചൈനീസ് ബാങ്കില്‍ ട്രംപ് ഓര്‍ഗനൈസേഷന്‍ അക്കൗണ്ട് തുറന്നതായി രേഖകള്‍ ഉണ്ട്. ഈ ബാങ്കിന് അമേരിക്കയില്‍ അവരുടെ ഓഫീസുകളും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ബിസിനസ് ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് ട്രംപ് ഇന്‍റര്‍നാഷണല്‍ ഹോട്ടല്‍ മാനേജ്‌മെന്‍റ് ചൈന ബാങ്കില്‍ അക്കൗണ്ട് തുറന്നത് എന്നാണ് ട്രംപിന്‍റെ കമ്പനിയുടെ വാദം. കൂടാതെ ഏഷ്യന്‍ ബിസിനസിനും കൂടി വേണ്ടിയാണ് ചൈനീസ് ബാങ്കില്‍ അക്കൗണ്ട് തുറന്നത് എന്നാണ് അവര്‍ സമ്മതിക്കുന്നത്.

എന്നാല്‍ ചൈനയെ ശത്രുവായി ട്രംപ് ജനങ്ങളുടെ മുന്നില്‍ തെറ്റിദ്ധരിപ്പിച്ച് നാടകം കളിക്കുകയാണെന്ന് ബൈന്‍ഡന്‍ പക്ഷം ആരോപിച്ചു. പൊതുജനങ്ങളെ ഇത്രയധികം വിഡിയാക്കിയ ഒരു ഭരണാധികാരി ഉണ്ടാവില്ലെന്നാണ് ആരോപണം.

ചൈനയിലെ വിവിധ പദ്ധതികള്‍ക്കായി ഉദ്ദേശ്യം 1,92,000 ഡോളറെങ്കിലും ട്രംപ് നിക്ഷേപം നടത്തിയതായി രേഖകള്‍ പുറത്തു വന്നു

റിപ്പോർട്ട്: പി.പി. ചെറിയാൻ