+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസിൽ ജോസ് പാണ്ടനാട് വചനപ്രഘോഷണം നടത്തുന്നു

ഡാളസ്: പ്രമുഖ കൺവൻഷൻ പ്രഭാഷകനും സുവിശേഷകനും ആയ ജോസ് പാണ്ടനാട് ഡാളസ് കാരോൾട്ടൻ മാർത്തോമ ഇടവകയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ബൈബിൾ കൺവൻഷനിൽ മുഖ്യ സന്ദേശം നൽകുന്നു.ഒക്ടോബർ 23നു (വെള്ളി) മുതൽ ആരംഭി
ഡാളസിൽ  ജോസ് പാണ്ടനാട് വചനപ്രഘോഷണം നടത്തുന്നു
ഡാളസ്: പ്രമുഖ കൺവൻഷൻ പ്രഭാഷകനും സുവിശേഷകനും ആയ ജോസ് പാണ്ടനാട് ഡാളസ് കാരോൾട്ടൻ മാർത്തോമ ഇടവകയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ബൈബിൾ കൺവൻഷനിൽ മുഖ്യ സന്ദേശം നൽകുന്നു.

ഒക്ടോബർ 23നു (വെള്ളി) മുതൽ ആരംഭിക്കുന്ന കൺവൻഷൻ 25 നു സമാപിക്കും. നിന്‍റെ ഗൃഹകാര്യം ക്രമത്തിൽ ആക്കുക (Set your house in order) എന്ന . വിഷയത്തെ അധികരിച്ച് കരോൾട്ടൺ മാർത്തോമ ദേവാലയത്തിൽ (1400 W.Frankford Rd, Carrollton, Tx 75007) നടത്തപ്പെടുന്ന കൺവൻഷൻ വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 7 ന് ആരംഭിക്കും.

ഫാമിലി സൺഡേ ആയി ആചരിക്കുന്ന ഒക്ടോബർ 25 നു (ഞായർ) രാവിലെ 8 ന് ഇംഗ്ലീഷിലും 10.30 ന് മലയാളത്തിലും വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന ആരാധനയ്ക്കു ശേഷം കൺവൻഷന്‍റെ സമാപന സന്ദേശം ജോസ് പാണ്ടനാട് നൽകും.

യൂട്യൂബ്, www.mtcd.org എന്ന വെബ് സൈറ്റിലൂടെയും കൺവൻഷനിൽ ഏവർക്കും തത്സമയം പങ്കെടുക്കാവുന്നതാണെന്ന് കൺവീനർ മോളി സജി അറിയിച്ചു. കൺവൻഷനിലേക്ക് എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി വികാരി റവ.പി.തോമസ് മാത്യു, സെക്രട്ടറി സജു കോര എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: ഷാജി രാമപുരം