ഹ്യൂസ്റ്റണ്‍: മിസോറി സിറ്റി മേയര്‍ സ്ഥാനത്തേക്കു മത്സരിക്കുന്ന മലയാളി റോബിന് ഏലക്കാട്ട് വിജയ പ്രതീക്ഷയില്‍. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അവസാനവട്ട തെരഞ്ഞെടുപ്പു പ്രചാരണ തിരക്കിലാണ് അദ്ദേഹം.
കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ നേരിട്ട് വോട്ടര്‍മാരെ കാണാന്‍ സാധിച്ചില്ലെങ്കിലും ഓണ്‍ലൈനിലൂടെ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. ആകെയുള്ള ഒരുലക്ഷം വോട്ടര്‍മാരില്‍ 18 ശതമാനവും മലയാളികള്‍ ഉള്ള സിറ്റികൂടിയാണ് മിസോറി. അതുകൊണ്ടുതന്നെ ഇവിടെ മലയാളി വോട്ട് ഏറെ നിര്‍ണായകമാണ്.
മലയാളികള്‍ പൂര്‍ണപിന്തുണയുമായി രംഗത്തുള്ളതാണ് കോട്ടയം കുറുമുളളൂര്‍ സ്വദേശി റോബിന് ഏറെ പ്രതീക്ഷ നല്‍കുന്നത്. ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും തുല്യശക്തികളായ ഇവിടെ പാര്‍ട്ടി അടിസ്ഥാനത്തില്‍ അല്ല മേയര്‍ തെരഞ്ഞെടുപ്പ്. മൂന്നുവട്ടം സിറ്റി കൗണ്‍സില്‍ അംഗവും ഒരുതവണ ഡെപ്യൂട്ടി മേയറുമായി അനുഭവ പരിചയമുള്ള റോബിന് ഏറെ ആത്മവിശ്വാസത്തോടെയാണ് നവംബര്‍ മൂന്നിലെ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
2009 ലാണ് ഇദ്ദേഹം ആദ്യമായി സിറ്റി കൗണ്‍സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സിറ്റി കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഏഷ്യന്‍ വംശജനാണ് റോബിന്. തുടര്‍ന്ന് 2011ലും 2013 ലും കൗണ്‍സില്‍ അംഗമായിരുന്ന റോബിന് ഇലക്കാട്ട് 2015 ല്‍ രാഷ്ടീയം ഉപേക്ഷിച്ച് ബിസിനസില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. പിന്നീട്, സ്വന്തം കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ തിരക്കിലായിരുന്നു അദ്ദേഹം.
ഇത്തവണ മേയറായി മത്സരിക്കാന്‍ കാരണമുണ്ട്. രണ്ടു പതിറ്റാണ്ടിലേറെ മേറായിരുന്ന അലന് ഓവന് കഴിഞ്ഞ തവണ പരാജയപ്പെട്ടു. അദ്ദേഹത്തെ തോല്‍പ്പിച്ച യോളന്‍ഡ ഫോര്‍ഡിനെതിരേ സമൂഹത്തില്‍ ഉയര്‍ന്ന കടുത്ത എതിര്‍പ്പും പിന്നെ, അലന് ഓവന് അടക്കമുള്ള സഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദവുമാണ് തന്നെ ഈ മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രേരിപ്പിച്ചതെന്ന് റോബിന് ഇലക്കാട്ട് പറയുന്നു.
കോളനി ലെയ്ക്സ് ഹോം ഓണേഴ്സ് അസോസിയേഷന് ബോര്‍ഡ് അംഗവും പ്രസിഡന്റായിട്ടുമാണ് റോബിന് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട്, സിറ്റിയുടെ പാര്‍ക്സ് ബോര്‍ഡ് വൈസ് ചെയര്‍മാനായി. അതിനു ശേഷമാണ് സിറ്റി കൗണ്‍സിലിലേക്ക് മൂന്നുവട്ടം മത്സരിച്ചത്. ഇതില്‍ രണ്ടു തവണയും എതിര് സ്ഥാനാര്‍ഥികള്‍ പോലുമില്ലായിരുന്നു.
കൗണ്‍സില്‍മാനെന്ന നിലയില്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു. സൈഡ് വാക്ക് റിപ്പയര്‍ പ്രോഗ്രാം, ബജറ്റ് നിയന്ത്രണം, പോലീസ് മിനി സ്റ്റേഷനും ഫയര്‍ സ്റ്റേഷന് സ്ഥാപിക്കല്‍ തുടങ്ങിയവ അവയില്‍ പെടും. ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് റോബിന് പറയുന്നു. പൊതുയിടങ്ങളിലെ സുരക്ഷിതത്വവും സാമ്പത്തിക കാര്യങ്ങളിലെ ദീര്‍ഘവീക്ഷണവും ഇന്‍ഫ്രാസ്ട്രക്ചര്‍ പുതുക്കലുമെല്ലാമാണ് തന്റെ ലക്ഷ്യം. ഇതെല്ലാം നടപ്പാക്കാന്‍ ആഗ്രഹിക്കുന്ന ഇവിടത്തെ ജനങ്ങള്‍ തന്നെ വിജയിപ്പിക്കുമെന്നും റോബിന് ഇലക്കാട്ട് പറഞ്ഞു.
സുജിത്ത് എസ്. കൊന്നയ്ക്കല്‍