+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രംപിന്‍റെ നികുതി രേഖകളിൽ ചൈനീസ് ബാങ്ക് അക്കൗണ്ടുകൾ കണ്ടത്തി

ന്യുയോർക്ക്: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നികുതി രേഖകളിൽ, താൻ വർഷങ്ങളായി ചൈനയിൽ വളരെ വിപുലമായ ബിസിനസ്സ് പ്രോജക്ടുകൾ നടത്തുന്നു എന്നും ഒരു ചൈനീസ് ബാങ്ക് അക്കൗണ്ട് നിലനിർത്തുന്നുവെന്നും ന്യൂയോർക്ക് ടൈ
ട്രംപിന്‍റെ  നികുതി രേഖകളിൽ ചൈനീസ് ബാങ്ക് അക്കൗണ്ടുകൾ കണ്ടത്തി
ന്യുയോർക്ക്: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നികുതി രേഖകളിൽ, താൻ വർഷങ്ങളായി ചൈനയിൽ വളരെ വിപുലമായ ബിസിനസ്സ് പ്രോജക്ടുകൾ നടത്തുന്നു എന്നും ഒരു ചൈനീസ് ബാങ്ക് അക്കൗണ്ട് നിലനിർത്തുന്നുവെന്നും ന്യൂയോർക്ക് ടൈംസ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. ചൈനയോട് മൃദുവായ സമീപനം സ്വീകരിക്കുന്ന പ്രസിഡന്റ് സ്ഥാനാർഥിയാണ് ബൈഡനെന്ന് ചിത്രികരിക്കുന്ന ട്രംപിന് ഇത് ഒരു തിരിച്ചടിയാണ്.

ട്രംപിന്‍റെ നികുതി രേഖകളുടെ വിശകലനത്തിൽ ട്രംപിന് ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെടാത്ത ഒരു ബാങ്ക് അക്കൗണ്ട് കൈവശമുണ്ടെന്നാണ്, അത് അദ്ദേഹത്തിന്റെ പൊതു സാമ്പത്തിക വെളിപ്പെടുത്തലുകളിൽ ഉൾപ്പെടുത്തിയിട്ടില്ല, കാരണം അത് ഒരു കോർപ്പറേറ്റ് പേരിലാണ്. ട്രംപ് ഇന്റർനാഷണൽ ഹോട്ടൽ മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലാണ് ചൈനീസ് അക്കൗണ്ട്, 2013 മുതൽ 2015 വരെ രാജ്യത്ത് 188,561 ഡോളർ നികുതി നൽകി.

ട്രംപിന്റെ വിദേശ അക്കൗണ്ടുകളിലൂടെ എത്രമാത്രം പണം കൈമാറ്റം നടന്നെന്നു നികുതി രേഖകളിൽ കാണിക്കുന്നില്ലെങ്കിലും, വിദേശ രാജ്യങ്ങളിൽ നിന്നുള്ള വരുമാനത്തിന്റെ ഭാഗങ്ങൾ ടാക്സ് ഫയലർമാർ വെളിപ്പെടുത്തണമെന്ന് ഇന്റർനൽ റവന്യൂ വകുപ്പ് അനുശാസിക്കുന്നു. പൊതുതെരഞ്ഞെടുപ്പിലുടനീളം ബിഡൻ ചൈനയോടുള്ള ബന്ധത്തിൽ ദുർബലനാണെന്നു വിളിച്ചു പറഞ്ഞ ട്രംപിന് ഈ വാർത്ത ഒരു തിരിച്ചടിയാകുമെന്നാണ് കരുതുന്നത്.

റിപ്പോർട്ട്: അജു വാരിക്കാട്ട്