+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡിഎംഎ അനുശോചിച്ചു

ന്യൂ ഡൽഹി: റാസ്‌ക്കോട്ട് കൃഷ്‌ണ പിളളയുടെ നിര്യാണത്തിൽ ഡൽഹി മലയാളി അസോസിയേഷൻ അനുശോചിച്ചു. ഡൽഹി മലയാളി അസോസിയേഷന്‍റെ ജനറൽ സെക്രട്ടറിയായി ദീർഘ കാലം സേവനം അനുഷ്ഠിച്ച കൃഷ്‌ണ പിള്ള, 19531956, 195758 കാല
ഡിഎംഎ അനുശോചിച്ചു
ന്യൂ ഡൽഹി: റാസ്‌ക്കോട്ട് കൃഷ്‌ണ പിളളയുടെ നിര്യാണത്തിൽ ഡൽഹി മലയാളി അസോസിയേഷൻ അനുശോചിച്ചു. ഡൽഹി മലയാളി അസോസിയേഷന്‍റെ ജനറൽ സെക്രട്ടറിയായി ദീർഘ കാലം സേവനം അനുഷ്ഠിച്ച കൃഷ്‌ണ പിള്ള, 1953-1956, 1957-58 കാലഘട്ടങ്ങളിലും 1960 മുതൽ 1964 വരെ തുടർച്ചയായി രണ്ടു തവണയും ജനറൽ സെക്രട്ടറി ആയിരുന്നു. വിസ്‌മരിക്കാനാവാത്ത നിരവധി വികസന പ്രവർത്തനങ്ങൾ ഡിഎംഎയിലൂടെ അദ്ദേഹം ഡൽഹി മലയാളികൾക്കായി അക്കാലത്ത് നടത്തിയിരുന്നു.

ഒരു സാമൂഹ്യ പ്രവർത്തകൻ എന്നതിലുപരി ഒരു എഴുത്തുകാരനും അഭിനേതാവുകൂടിയായ കൃഷ്‌ണ പിള്ളയുടെ നിര്യാണത്തിൽ ഡൽഹി മലയാളി അസോസിയേഷന്‍റെ ഡൽഹിയിലെ 25 ഏരിയകളിലെ അംഗങ്ങളുടെ പേരിലും ഏരിയ ഭാരവാഹികളുടെ പേരിലും കേന്ദ്ര നിർവാഹക സമിതിയുടെ പേരിലും അനുശോചനം അറിയിക്കുന്നതായി ഡിഎംഎ കേന്ദ്രകമ്മിറ്റി പ്രസിഡന്‍റ് കെ. രഘുനാഥും ജനറൽ സെക്രട്ടറി സി. ചന്ദ്രനും അറിയിച്ചു.

റിപ്പോർട്ട്: പി.എൻ. ഷാജി