+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പഠനയാത്ര നടത്തി

ജിദ്ദ : അംബാസഡർ ടാലന്‍റ് അക്കാഡമിയിലെ പഠിതാക്കൾ ജിദ്ദ ബുറൈമാൻ റോഡിലുള്ള കൃഷിയിടത്തിലേക്ക് പഠന യാത്ര നടത്തി. "സ്പീക്ക് വിത്ത് കോൺഫിഡന്‍റ്' എന്ന പേരിൽ നടത്തിയ പ്രസംഗ പരിശീലന കാന്പിന്‍റെ ഭാഗമായാണ് പ
പഠനയാത്ര നടത്തി
ജിദ്ദ : അംബാസഡർ ടാലന്‍റ് അക്കാഡമിയിലെ പഠിതാക്കൾ ജിദ്ദ - ബുറൈമാൻ റോഡിലുള്ള കൃഷിയിടത്തിലേക്ക് പഠന യാത്ര നടത്തി. "സ്പീക്ക് വിത്ത് കോൺഫിഡന്‍റ്' എന്ന പേരിൽ നടത്തിയ പ്രസംഗ പരിശീലന കാന്പിന്‍റെ ഭാഗമായാണ് പ്രകൃതിയെ അറിയാൻ കൃഷിയിടത്തിലേക്ക് യാത്ര സംഘടിപ്പിച്ചത്.

തെങ്ങും കവുങ്ങും മാവും ചെറു നാരങ്ങായുമടങ്ങിയ നിരവധി ചെടികളാണ് കൃഷിയിടങ്ങളിൽ കണ്ടത്. പലതരം റോസാ പൂക്കൾ , മുല്ല , ചെത്തി , പത്തുമണി മുല്ല , കടലാസ് പൂക്കൾ തുടങ്ങി നിരവധി പൂച്ചെടികളും തോട്ടത്തിലുണ്ട് . മഞ്ഞ കിളികളും കുഞ്ഞാറ്റ കിളികളും ചിത്ര ശലഭങ്ങളും അടങ്ങിയ കൃഷിയിടം നമ്മുടെ നാട്ടിൻ പുറത്തെ ഓർമിപ്പിക്കുന്ന കാഴ്ചകളാണ് നൽകിയത് .

അൽവാഹ ടൂർസുമായി സഹകരിച്ചു നടത്തിയ യാത്രയിൽ അബ്ദുൽ റഹ്മാൻ ഇരുബുഴി, ജാഫർ സാദിഖ് തവനൂർ , .ജംഷീർ , മുനീർ, ശിഹാബ് എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. അക്ബർ ഗാനമാലപിച്ചു. ഷമീം , മുജീബ് പാറക്കൽ , മുസ്തഫ കെ ടി പെരുവള്ളൂർ എന്നിവർ നേതൃത്വം നൽകി .

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ