+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ട്രംപ് വിജയിക്കാം: ബൈഡന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി മാനേജർ

വാഷിംഗ്ടൺ ഡിസി: പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ട്രംപ് വിജയിക്കാമെന്ന് ബൈഡന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി മാനേജർ ജെൻ ഒ മല്ലിഡില്ലൻ അനുയായികൾക്കു മുന്നറിയിപ്പ് നൽകി. ഇതുവരെയുള്ള തെരഞ്ഞെടുപ്പ് സർവേകളിൽ ബൈഡനാണ
പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ട്രംപ് വിജയിക്കാം: ബൈഡന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി മാനേജർ
വാഷിംഗ്ടൺ ഡിസി: പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ട്രംപ് വിജയിക്കാമെന്ന് ബൈഡന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി മാനേജർ ജെൻ ഒ മല്ലിഡില്ലൻ അനുയായികൾക്കു മുന്നറിയിപ്പ് നൽകി. ഇതുവരെയുള്ള തെരഞ്ഞെടുപ്പ് സർവേകളിൽ ബൈഡനാണ് മുൻതൂക്കമെങ്കിലും ട്രംപിന്‍റെ വിജയം എന്ന യാഥാർഥ്യം നിഷേധിക്കാനാവില്ല. ശനിയാഴ്ച പ്രവർത്തർക്കയച്ച മെമ്മോയിൽ ജെൻ പറഞ്ഞു.

ഏറ്റവും ഒടുവിൽ പ്രസിദ്ധീകരിച്ച സർവേയിൽ ബൈഡന് 54 ശതമാനവും ട്രംപിന് 43 ശതമാനവുമാണ് വിജയ സാധ്യത പ്രവചിച്ചിരിക്കുന്നത്. പ്രധാന സംസ്ഥാനങ്ങളിൽ സ്ഥിതി മാറിമറിയുകയാണെന്നും ഇരുവരും ഇഞ്ചോടിഞ്ച് പൊരുതുകയാണെന്നും മെമ്മോയിൽ ചൂണ്ടികാണിച്ചിട്ടുണ്ട്. പ്രത്യേകിച്ചു ഫ്ലോറിഡ, നോർത്ത് കരോളൈന സംസ്ഥാനങ്ങളിൽ വളരെ ചെറിയ ശതമാനമാണ് ബൈഡന് ലീഡുള്ളത്.വോട്ടർമാരെ പരമാവധി പോളിംഗ് ബൂത്തിൽ എത്തിക്കുന്നതിന് പ്രവർത്തകർ ആത്മാർഥമായി ശ്രമിക്കണമെന്നും ബൈഡന് വോട്ട് ചെയ്തുവെന്ന് ഉറപ്പാക്കണമെന്നും മാനേജർ അഭ്യർഥിച്ചു.

2016 ൽ ജനകീയ വോട്ടുകൾ കൂടുതൽ ലഭിച്ച ഹില്ലരി പരാജയപ്പെട്ടതു വിസ്മരിക്കരുതെന്നും കൂടുതൽ സംസ്ഥാനങ്ങളിൽ ഡമോക്രാറ്റിക് പാർട്ടി ജയിക്കേണ്ടതുണ്ടെന്നും ജെൻ ചൂണ്ടിക്കാട്ടി.