ദുബായ് : നിർത്തിയിട്ടിരിക്കുന്ന കാറുകളിൽ കുട്ടികളെ തനിച്ചാക്കി പോകുന്നവർക്കെതിരെ ദുബായ് പോലീസ് വീണ്ടും മുന്നറിയിപ്പ് നൽകി. യുഎഇയിലെ കനത്ത ചൂടുള്ള സാഹചര്യങ്ങളിൽ കുട്ടികളെ കാറിൽ ഇരുത്തി ലോക്ക് ചെയ്തു പോയതുമൂലം നിരവധി കുട്ടികളാണ് മരണപെട്ടതെന്നു പോലീസ് ട്വിറ്റർ പേജിൽ പ്രസിദ്ധീകരിച്ച മുന്നറിയിപ്പിൽ സൂചിപ്പിച്ചു.
കുട്ടികളെ പരിപാലിക്കുന്നതിലെ അവഗണനയായി പരിഗണിച്ചുള്ള ശിക്ഷയാകും മാതാപിതാക്കൾക്ക് നൽകുക എന്ന് പോലീസ് മുന്നറിയിപ്പ് നൽകി . കഴിഞ്ഞ വർഷം മരിച്ച രണ്ടു കുട്ടികൾ അടക്കം 2007 മുതൽ 14 കുട്ടികളാണ് മാതാപിതാക്കളുടെ അശ്രദ്ധ മൂലം കാറിനുള്ളിൽ അകപ്പെട്ടു മരണമടഞ്ഞത്.
2016 ലെ യു എ ഇ ഫെഡറൽ നിയമം മൂന്നു അനുസരിച്ചുള്ള കുട്ടികളുടെ അവകാശസംരക്ഷണ നിയമത്തെ വദീമാ നിയമം എന്നാണ് അറിയപ്പെടുന്നത് . ഇത്തരം കേസുകളിൽ വദീമാ നിയമമനുസരിച്ചു പിഴയോ ജയിൽ ശിക്ഷയോ രണ്ടും കൂടെയോ ലഭിക്കാവുന്ന കുറ്റകൃത്യമാണിതെന്നു ദുബായ് പോലീസ് വീണ്ടും ഓർമ്മപ്പെടുത്തുന്നു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള