കുവൈറ്റ് സിറ്റി : രാജ്യത്ത് 739 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വൈറസ് ബാധിതരുടെ എണ്ണം 115,483 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 5,701 പരിശോധനകളാണ് നടന്നത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 823,206 ആയി.
കോവിഡ് ചികിത്സയിലായിരുന്ന നാലുപേർ കൂടി ശനിയാഴ്ച മരണമടഞ്ഞതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 694 ആയി ഉയർന്നു. ഇന്നലെ 613 പേരാണ് രോഗ മുക്തരായത് . 107,108 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായത്. 7,681 പേരാണു ചികിൽസയിൽ കഴിയുന്നതായും 139 പേർ തീവ്ര പരിചരണത്തിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ