+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നവരാത്രി പൂജകൾക്കായി നജഫ് ഗഡ് ശ്രീ ചോറ്റാനിക്കര ഭഗവതി ക്ഷേത്രം അണിഞ്ഞൊരുങ്ങി

ന്യൂ ഡൽഹി : നവരാത്രി പൂജകൾക്കും ആഘോഷങ്ങൾക്കുമായി നജഫ് ഗഡ് ശ്രീ ചോറ്റാനിക്കര ഭഗവതി ക്ഷേത്രം അണിഞ്ഞൊരുങ്ങി. ഒക്ടോബർ 17 നു (ശനി) തുടക്കമിടുന്ന നവരാത്രി പൂജകൾ 26 നു (തിങ്കൾ) സമാപിക്കും.23ന് (വെള്ളി
നവരാത്രി പൂജകൾക്കായി നജഫ് ഗഡ് ശ്രീ ചോറ്റാനിക്കര ഭഗവതി ക്ഷേത്രം അണിഞ്ഞൊരുങ്ങി
ന്യൂ ഡൽഹി : നവരാത്രി പൂജകൾക്കും ആഘോഷങ്ങൾക്കുമായി നജഫ് ഗഡ് ശ്രീ ചോറ്റാനിക്കര ഭഗവതി ക്ഷേത്രം അണിഞ്ഞൊരുങ്ങി. ഒക്ടോബർ 17 നു (ശനി) തുടക്കമിടുന്ന നവരാത്രി പൂജകൾ 26 നു (തിങ്കൾ) സമാപിക്കും.

23-ന് (വെള്ളി) വൈകിട്ട് 5.30വരെ പൂജ വയ്‌പിനായി പുസ്തകങ്ങൾ ക്ഷേത്ര കൗണ്ടറിൽ സ്വീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. നവരാത്രി ദിനങ്ങളിൽ വിശേഷാൽ പൂജകളും നാമസങ്കീർത്തനവും ഉണ്ടാവും.

പൂജ എടുപ്പും വിദ്യാരംഭവും വിജയ ദശമി ദിനമായ ഒക്ടോബർ 26 നു (തിങ്കൾ) രാവിലെ 8:30-ന് ആരംഭിക്കും. 17 നു രാവിലെ 5യ15-ന് നിർമാല്യ ദർശനത്തിനു ശേഷം മഹാഗണപതി ഹോമത്തോടെയാവും ദിവസവും ചടങ്ങുകൾ ആരംഭിക്കുക.

വിജയ ദശമി ദിവസമായ ഒക്ടോബർ 26 നു രാവിലെ 7-ന് ഉഷ:പൂജ, 8:30-ന് പൂജ എടുപ്പ്, തുടർന്ന് വിദ്യാരംഭം. ക്ഷേത്ര മേൽശാന്തി അനീഷ് തിരുമേനി ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും. 10-ന് ഉച്ചപൂജ, 10.30-ന് ദശമി ദീപാരാധന എന്നിവ നടക്കും.

വിദ്യാരംഭത്തിനുള്ള കുട്ടികളുടെ പേരും നാളും മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

വിവരങ്ങൾക്ക്: ഉണ്ണിപ്പിള്ള (ക്ഷേത്ര മനേജർ) 9354984525, സി. കൃഷ്ണകുമാർ (ജനറൽ സെക്രട്ടറി) 8800552070.

റിപ്പോർട്ട്: പി.എൻ. ഷാജി