+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് യുവജനസഖ്യം ബൈബിൾ കൺവൻഷന് ഇന്നു തുടക്കം

ഡാളസ് : പ്രമുഖ കണ്‍വന്‍ഷന്‍ പ്രഭാഷകനും വേദപണ്ഡിതനും പത്തനാപുരം ചാച്ചിപുന്ന ശാലേം മാർത്തോമ ഇടവക വികാരിയുമായ റവ. എം.സി സാമുവൽ, ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് ഇടവക യുവജനസഖ്യത്തിന്‍റെ നേതൃത്വത്തിൽ നടത്തപ്പെടുന്
ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് യുവജനസഖ്യം ബൈബിൾ കൺവൻഷന് ഇന്നു തുടക്കം
ഡാളസ് : പ്രമുഖ കണ്‍വന്‍ഷന്‍ പ്രഭാഷകനും വേദപണ്ഡിതനും പത്തനാപുരം ചാച്ചിപുന്ന ശാലേം മാർത്തോമ ഇടവക വികാരിയുമായ റവ. എം.സി സാമുവൽ, ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് ഇടവക യുവജനസഖ്യത്തിന്‍റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ബൈബിൾ കൺവൻഷന് മുഖ്യ സന്ദേശം നൽകുന്നു.

ഒക്ടോബർ 16, 17, 18 (വെള്ളി ,ശനി, ഞായർ ) തീയതികളില്‍ ഡാളസ് സമയം വൈകിട്ട് 7 മുതൽ ഓൺലൈൻ പ്ലാറ്റ്‌ഫോം ആയ സൂമിലൂടെ നടത്തപ്പെടുന്ന കണ്‍വന്‍ഷനിൽ "സ്ഥിരതയോട് ഓടുക' (Let us run with perseverance) എന്ന ചിന്താവിഷയത്തെ അധികരിച്ചാണ് മുഖ്യ പ്രഭാഷണം.

വെർച്വൽ ആയി നടക്കുന്ന കൺവൻഷനിലേക്ക് ഏവരെയും സ്വാഗതം ചെയുന്നതായി വികാരി റവ.ഡോ.എബ്രഹാം മാത്യു, സഹവികാരി റവ.ബ്ലെസിൻ കെ.മോൻ, കൺവൻഷൻ കൺവീനർ ജോബി ജോൺ, യുവജനസഖ്യം സെക്രട്ടറി സിബി മാത്യു എന്നിവർ അറിയിച്ചു.

സൂം, യൂട്യൂബ്, www.mtcfb.org/live എന്ന വെബ്സൈറ്റ് എന്നിവയിലൂടെ ഏവർക്കും കൺവൻഷനിൽ പങ്കെടുക്കാവുന്നതാണ്.

വിവരങ്ങൾക്ക്: ജോബി ജോൺ 214 235 3888, സിബി മാത്യു 214 971 3828.

റിപ്പോർട്ട്: ഷാജി രാമപുരം