+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മഹാകവി അക്കിത്തത്തിന്‍റെ വേർപാടിൽ ഫൊക്കാന ഭാരവാഹികൾ അനുശോചിച്ചു

ന്യൂജേഴ്‌സി: മലയാളത്തിന്‍റെ മഹാ കവി അക്കിത്തത്തിന്‍റെ വേർപാടിൽ ഫൊക്കാന അനുശോചിച്ചു. മലയാള ഭാഷയുടെ ഉന്നമനത്തിനും പുരോഗതിക്കും ഫൊക്കാന രൂപം നൽകിയ മലയാളം അക്കാദമിയുടെ പേരിലും ദുഃഖം അറിയിക്കുന്നതായി പ്
മഹാകവി  അക്കിത്തത്തിന്‍റെ  വേർപാടിൽ ഫൊക്കാന ഭാരവാഹികൾ അനുശോചിച്ചു
ന്യൂജേഴ്‌സി: മലയാളത്തിന്‍റെ മഹാ കവി അക്കിത്തത്തിന്‍റെ വേർപാടിൽ ഫൊക്കാന അനുശോചിച്ചു. മലയാള ഭാഷയുടെ ഉന്നമനത്തിനും പുരോഗതിക്കും ഫൊക്കാന രൂപം നൽകിയ മലയാളം അക്കാദമിയുടെ പേരിലും ദുഃഖം അറിയിക്കുന്നതായി പ്രസിഡന്‍റ് ജോർജി വർഗീസ് പറഞ്ഞു .

"വെളിച്ചം ദുഃഖമാണുണ്ണി തമസല്ലോ സുഖപ്രദം' എന്ന പ്രശസ്തമായ വരികൾ അറിയാത്ത മലയാളികൾ ഉണ്ടാകില്ല. അരനൂറ്റാണ്ടിലേറെയായി തുടരുന്ന ഈ ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസത്തിന്‍റെ രചനകൾ ഇനിയും കാലാ കാലങ്ങൾ ആയി നിലനില്ക്കും. മരണമില്ലാത്ത അക്കിത്തം നമ്മുടെ വായനകളിൽ പുനർജനിച്ചു കൊണ്ടിരിക്കുമെന്നും അനുശോച സന്ദേശത്തിൽ സെക്രട്ടറി സജിമോൻ ആന്‍റണി, ട്രഷറർ സണ്ണി മറ്റമന, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ