+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടൂറിസ്റ്റ് വീസ നടപടിക്രമങ്ങള്‍ ലംഘിച്ച നൂറു കണക്കിനാളുകൾ ദുബായിൽ കുടുങ്ങി

കുവൈറ്റ് സിറ്റി : ദുബായ് ഇടത്താവളമാക്കി കുവൈറ്റിലേക്ക് വരാൻ ഒരുങ്ങിയ നൂറുക്കണക്കിന് പ്രവാസി യാത്രക്കാര്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നു. 50 ഓളം ഇന്ത്യക്കാരും 304 പാക്കി
ടൂറിസ്റ്റ് വീസ നടപടിക്രമങ്ങള്‍ ലംഘിച്ച നൂറു കണക്കിനാളുകൾ ദുബായിൽ കുടുങ്ങി
കുവൈറ്റ് സിറ്റി : ദുബായ് ഇടത്താവളമാക്കി കുവൈറ്റിലേക്ക് വരാൻ ഒരുങ്ങിയ നൂറുക്കണക്കിന് പ്രവാസി യാത്രക്കാര്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നു. 50 ഓളം ഇന്ത്യക്കാരും 304 പാക്കിസ്ഥാനികളുമാണ് കുവൈറ്റിലേക്ക് യാത്ര ചെയ്യുവാന്‍ അനുമതി കിട്ടാതെ എയര്‍പോര്‍ട്ടില്‍ കഴിയുന്നത് .

ടൂറിസ്റ്റ് വീസ നടപടിക്രമങ്ങള്‍ പൂര്‍ണമായും പാലിക്കാത്തതിനെ തുടര്‍ന്നാണ് യാത്രക്കാരെ തടഞ്ഞുവച്ചതെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) സ്ഥിരീകരിച്ചു.

ദുബായിലേക്ക് യാത്ര ചെയ്തവര്‍ക്ക് സാധുവായ ഹോട്ടൽ റിസർവേഷനോ അല്ലെങ്കിൽ ബന്ധുവിന്‍റെ റഫറൻസും മടക്ക ടിക്കറ്റ് ബുക്കിംഗും ഉണ്ടായിരിക്കണമെന്നാണ് യുഎഇ ഇമിഗ്രേഷൻ നിയമം. ഇത് പാലിക്കുവാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് കുവൈറ്റിലേക്കുള്ള യാത്ര നിഷേധിച്ചത്.

യാത്രാ വിലക്കുള്ളതിനാല്‍ ദുബായും ഷാർജയും ടൂറിസ്റ്റ് - വിസിറ്റ് വീസകൾ വഴി ആയിരങ്ങളാണ് ദുബായിലെ ഹോട്ടലുകളിൽ തങ്ങുന്നത്.

ഇന്ത്യയിൽ നിന്നും കുവൈറ്റിലേക്ക് യാത്രാ വിലക്ക് ഉള്ളതിനാൽ ദുബായ് ഇടത്താവളമാക്കിയാണ് നേരത്തെ പലരും കുവൈറ്റിലെത്തിയത് . ദുബായിലെത്തി 14 ദിവസം ക്വാറന്‍റീനിൽ കഴിഞ്ഞ ശേഷം കുവൈറ്റിൽ എത്തണമെന്നാണ് നിബന്ധന. അതിനാൽ ഒരു മാസത്തെ വിസിറ്റിംഗ് വീസയെടുത്താണ് യാത്രക്കാർ ദുബായിൽ എത്തി ഹോട്ടലിൽ തങ്ങുന്നത്. എന്നാൽ യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ നിലവിൽ ദുബായിൽനിന്ന് കുവൈറ്റിലേക്കുള്ള യാത്രാനിരക്ക് 500 ദിനാറിനും മുകളില്‍ ആയിരിക്കുകയാണ്. കുവൈറ്റിൽ എത്തിയില്ലെങ്കിൽ ജോലി നഷ്ടമാകും എന്ന അവസ്ഥയിലുള്ളവരാണ് ഇനിയും പ്രതീക്ഷയോടെ ഇവിടെ തങ്ങുന്നത്. കുടുംബവുമായി എത്തിയവരുമുണ്ട്. യുഎഇയിൽനിന്ന് കുവൈറ്റിലേക്ക് ദിവസവും വളരെ കുറച്ച് സർവീസ് മാത്രമാണുള്ളത്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ പകുതി യാത്രക്കാരെ മാത്രമാണ് വിമാനങ്ങളിൽ അനുവദിക്കുന്നത്.

റിപ്പോർട്ട്: സലിം കോട്ടയിൽ