അബുദാബി : ഗതാഗതനിയമ ബോധവൽകരണത്തിനായി അബുദാബി പോലീസ് പുതിയ പ്രചാരണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു. ഗതാഗത നിയമങ്ങൾ ഉൾപ്പെടുത്തിയ ബാർ കോഡുള്ളഡിജിറ്റൽ സ്റ്റിക്കറുകളാണ് വാഹനങ്ങളിൽ പതിക്കുന്നത്.
അബുദാബിയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ വിൻഡ് ഷീൽഡിൽ നീല നിറത്തിലുള്ള സ്റ്റിക്കറാണ് പതിക്കുന്നത്. അബുദാബിയിലെ ഗതാഗത നിയമത്തെക്കുറിച്ചും നിയമ ലംഘനത്തിനുള്ളപിഴകൾ കുറിച്ചുമുള്ളവിവരങ്ങൾ ആലേഖനം ചെയ്ത ബാർ കോഡുള്ള ഡിജിറ്റൽ സ്റ്റിക്കറുകളാണ് പതിക്കുന്നത്.
മൊബൈൽ ഫോണ് ഉപയോഗിച്ച് ബാർ കോഡ് സ്കാൻ ചെയ്താൽ ഗതാഗത നിയമങ്ങളെക്കുറിച്ചുള്ളവിശദ വിവരങ്ങൾ അറിയാൻ കഴിയും. സീബ്രാ ക്രോസിംഗിൽ കാൽനടക്കാർക്ക് മുൻഗണന നൽകുക, വാഹനങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിക്കുക, 10 വയസിൽ കുറഞ്ഞ പ്രായത്തിലുള്ള കുട്ടികളെമുൻ സീറ്റിൽ ഇരിക്കാൻ അനുവദിക്കാതിരിക്കുക, വേഗപരിധി പാലിക്കുക തുടങ്ങിയ നിയമങ്ങളെക്കുറിച്ചും, 50,000 ദിർഹമുൾപ്പടെയുള്ള പിഴ ശിക്ഷകളെക്കുറിച്ചുള്ള വിശദ വിവരങ്ങളുമെല്ലാം അടങ്ങിയ വീഡിയോ ആണ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. റോഡിലെ മത്സര ഓട്ടം, നന്പർപ്ലേറ്റിലെ കൃതൃമത്വം, ടെയിൽ ഗേറ്റിംഗ് തുടങ്ങിയ നിയമ ലംഘനങ്ങളെ കുറിച്ചും വിഡിയോയിൽ പ്രതിപാദിച്ചിട്ടുണ്ട്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള