അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,431 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
പ്രതിദിന കണക്കിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന കേസുകളാണ് ഇന്നലെ രേഖപ്പെടുത്തിയത്. 1652 പേർ രോഗമുക്തരായതായും രണ്ടു പേർ മരിച്ചതായും ആരോഗ്യരോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 450 പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു.ജനങ്ങൾ അധികാരികളുമായി സഹകരിക്കണമെന്നും എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി സാമൂഹിക അകലം പാലിക്കുന്ന പ്രോട്ടോക്കോളുകളും പ്രതിരോധ നടപടികളും പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
നിയമലംഘകർക്കെതിരെ പിഴയടക്കം ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. നിയമലംഘകരെ കണ്ടുപിടിക്കാൻ എല്ലാ എമിറേറ്റിലും ടാസ്ക് ഫോഴ്സിനെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ യുഎഇയിൽ കോവിഡ് മുക്തി നേടിയവരുടെ എണ്ണത്തിൽ 15 ശതമാനം വർധനവുണ്ടായതായി അധികൃതർ അറിയിച്ചു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള