സൂറിച്ച്: സ്വിറ്റ്സർലൻഡിലെ സുഗ്, ടിസിനോ, ബേണ്‍ എന്നീ റീജണുകളിലെ കടകളിലും സൂപ്പർമാർക്കറ്റുകളിലും മാസ്ക് ഉപയോഗം നിർബന്ധിതമാക്കുന്നു.
12 റീജണുകളിൽ നേരത്തെ തന്നെ സമാന തീരുമാനം നടപ്പാക്കിയിരുന്നു. സൂറിച്ച്, ബേസൽ സിറ്റി, ഫ്രീബർഗ്, വലെയ്സ്, സോളോതേണ്, ജനീവ, ന്യൂചാറ്റൽ, വോദ്, ജൂറ എന്നിവിടങ്ങളിൽ ഇതു പ്രാബല്യത്തിലുണ്ട്. സുഗിൽ റസ്റ്ററന്റ് ജീവനക്കാർക്കും മാസ്ക് ഉപയോഗം നിർബന്ധമാക്കിയിട്ടുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
മൂന്ന് സ്വിസ് റീജണുകളിൽ കൂടി മാസ്ക് നിർബന്ധമാക്കുന്നു
12:06 AM Oct 15, 2020 | Deepika.com