ലണ്ടൻ: സമീക്ഷ യുകെ നാലാം വാർഷികത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഒക്ടോബർ 10 ഞായറാഴ്ച ഹത്രാസ് നഗറിൽ ദേശാഭിമാനി ചീഫ് എഡിറ്റർ പി. രാജീവ് എക്സ് എംപി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന സവർണ വർഗീയതയുടെയും നീതിനിഷേധത്തിന്റെയും ഏറ്റവും ഒടുവിലത്തെ ഇരയായിത്തീർന്ന ഹത്രാസിലെ പെണ്‍കുട്ടിയുടെ ഓർമ്മകൾക്ക് ആദരം അർപ്പിച്ചുകൊണ്ടാണ് സമ്മേളനനഗറിന് പേര് നൽകിയത്.
ബ്രാഞ്ചുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സമ്മേളന പ്രതിനിധികളും സമീക്ഷയുടെ കേന്ദ്ര സെക്രട്ടേറിയറ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങളും നിരീക്ഷകരും അടക്കം ഏതാണ്ട് 200 പേർ സമ്മേളനത്തിൽ പങ്കെടുക്കും. മത തീവ്ര ഫാസിസ്റ്റ് രാഷ്ട്രീയ ശക്തികളാൽ കൊല ചെയ്യപ്പെട്ട രക്തസാക്ഷികളുടെ സ്മരണകൾക്ക് ആദരം അർപ്പിച്ചുകൊണ്ടാവും സമ്മേളനത്തിന്റെ തുടക്കം.
സമ്മേളനപ്രതിനിധികളെ അഭിവാദ്യം അർപ്പിച്ചു ഹർസെവ് ബെയ്ൻസ് (ജനറൽ സെക്രട്ടറി , അകഇ ഏആ ) , സ.ദയാൽ ഭാഗ്രി (പ്രസിഡന്റ്, ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ) , രാജേഷ് ചെറിയാൻ (എക്സിക്യൂട്ടീവ് മെന്പർ , , AIC GB ), സുജു ജോസഫ് (പ്രസിഡന്റ്, ചേതന ) , സ.ജാനേഷ് ( എക്സിക്യൂട്ടീവ് മെന്പർ , , AIC GB ), വിനോദ് കുമാർ (എക്സിക്യൂട്ടീവ് മെന്പർ , , AIC GB ) തുടങ്ങിയവർ സംസാരിച്ചു. സമീക്ഷ പ്രസിഡന്റ് സ്വപ്ന പ്രവീണ്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി സമീക്ഷ കഴിഞ്ഞ സമ്മേളനത്തിനുശേഷം നടത്തിയ പ്രവർത്തനങ്ങളെ ഉൾക്കൊള്ളിച്ചുള്ള പ്രവർത്തന റിപ്പോർട്ട് സമ്മേളനത്തിന് മുൻപാകെ അവതരിപ്പിച്ചു.
തുടർന്ന് സമ്മേളന പ്രതിനിധികൾ പ്രവർത്തനറിപ്പോർട്ടിന്മേലുള്ള ചർച്ചയും ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാനുള്ള നിർദ്ദേശങ്ങളും സമർപ്പിക്കും. ചർച്ചയിൽ ഉയർന്നു വരുന്ന വിഷയങ്ങൾക്ക് സമീക്ഷയുടെ നേത്രത്വവും അകഇ നേതാക്കളും മറുപടി നൽകി.
കോവിഡ് സാഹചര്യത്തിൽ ഓണ്‍ലൈൻ മീറ്റിംഗ് ആയാണ് സമ്മേളനം നടത്തപ്പെട്ടത്. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ സബ്കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. ഭാവി പ്രവർത്തനങ്ങൾക്ക് വ്യക്തമായ രൂപരേഖ തയ്യാറാക്കി പ്രവർത്തകർക്ക് കൂടുതൽ ഉൗർജ്ജസ്വലത പകർന്നു നൽകാൻ സമ്മേളനം സഹായകരമാവുമെന്നു സംഘടനാ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
റിപ്പോർട്ട്: ബിജു ഗോപിനാഥ്
ഹത്രാസ് നഗർ ഒരുങ്ങി; സമീക്ഷ യുകെ പ്രതിനിധി സമ്മേളനത്തിന് തുടക്കമായി
11:03 PM Oct 12, 2020 | Deepika.com