ബ്രസല്‍സ്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടുതല്‍ കടുത്ത നിയന്ത്രണ നടപടികള്‍ പ്രഖ്യാപിച്ചു. ജർമനി, സ്പെയ്ന്‍, പോളണ്ട്, ഫിന്‍ലന്‍ഡ്, ചെക്ക് റിപ്പബ്ളിക്, സ്ളോവാക്യ , ഫ്രാൻസ്എ, ഓസ്ട്രിയ എന്നിവിടങ്ങളിലെല്ലാം വെള്ളിയാഴ്ച തന്നെ പുതിയ നിയന്ത്രണങ്ങളില്‍ പ്രാബല്യത്തിലായി.
നെതര്‍ലന്‍ഡ്സ്, വടക്കന്‍ അയര്‍ലന്‍ഡ്, ചെക്ക് റിപ്പബ്ളിക്, ലാത്വിയ, സ്ളോവാക്യ, റോമാനിയ എന്നിവിടങ്ങളില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം റെക്കോഡുകള്‍ ഭേദിച്ചു. ഫ്രാന്‍സില്‍ വീണ്ടും പ്രതിദിന രോഗബാധ പതിനായിരം പിന്നിട്ടു.സ്പെയിനിലെ മാഡ്രിഡിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.
ജര്‍മനിയില്‍ 4000 ൽ അധികം പേര്‍ക്കാണ് വെള്ളിയാഴ്ച പുതിയതായി രോഗം സ്ഥിരീകരിച്ചത്. യുകെയില്‍ നേരത്തെ തന്നെ കടുത്ത നിയന്ത്രണങ്ങളില്‍ നിലവില്‍ വന്നു.
റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ
കോവിഡ് വ്യാപനം: യൂറോപ്പില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
03:09 PM Oct 11, 2020 | Deepika.com