ജര്‍മന്‍ പാര്‍ലമെന്‍റും "മാസ്കി'ന്‍റെ പിടിയിൽ

08:53 PM Oct 07, 2020 | Deepika.com
ബര്‍ലിന്‍: ജർമൻ പാർലമെന്‍റിലും മാസ്ക് പിടിമുറുക്കി. തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെതുടർന്ന് ജനപ്രതിനിധികളെല്ലാം പാര്‍ലമെന്‍റില്‍ മാസ്ക് ധരിച്ചിരിക്കണമെന്നാണ് നിര്‍ദേശം.

ബര്‍ലിനിലെ നാലു ജില്ലകള്‍ ഇപ്പോള്‍ ഹൈ-റിസ്ക് മേഖലകളായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതെത്തുടര്‍ന്ന് രാത്രികാല കര്‍ഫ്യൂവും ഏര്‍പ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്.

ബര്‍ലിനിലെ അപകട മേഖലകള്‍ സന്ദര്‍ശിച്ച് മടങ്ങുന്നവര്‍ക്ക് മറ്റു സ്റ്റേറ്റുകള്‍ ക്വാറന്‍റൈന്‍ ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണ്. ജർമൻ ബണ്ടെസ്റ്റാഗിന്‍റെ എല്ലാ പ്രദേശങ്ങളിലും മാസ്ക് ധാരണം നിർബന്ധമാക്കി. ബുണ്ടെസ്റ്റാഗ് പ്രസിഡന്‍റ് വോൾഫ്ഗാംഗ് ഷൊയ്ബ്ളെയാണ് തിങ്കളാഴ്ച തീരുമാനം പ്രഖ്യാപിച്ചത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ