കുവൈറ്റ് സിറ്റി: ഹാത്രാസിൽ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദർശിക്കാനുള്ള യാത്രമധ്യേ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ തടയുകയും കൈയേറ്റം ചെയ്യുകയും ചെയ്ത യുപി പോലീസ് നടപടിയെ കുവൈറ്റ് കെഎംസിസി ശക്തമായി അപലപിച്ചു.
വാഹനം തടഞ്ഞപ്പോൾ കാൽനടയായി യാത്ര തുടരുന്നതിനിടെ പോലീസ് അദ്ദേഹത്തെ തടഞ്ഞത് സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് കുവൈറ്റ് കെ.എംസിസി സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്തും ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ് പേരാന്പ്ര എന്നിവർ വാർത്തകുറിപ്പിൽ പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ