+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുഎഇയിൽ കോവിഡ് നിയമലംഘനങ്ങൾ കൂടുന്നു, കൂടുതലും ദുബായിൽ

ദുബായ് : കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് യുഎഇയിൽ സെപ്റ്റംവർ ആദ്യപകുതിയിൽ 24,894 നിയമലംഘനങ്ങൾ കണ്ടെത്തിയതായിട്ടാണ് ദേശീയ ദുരന്ത നിവാരണ സമിതിയുടെ ഔദ്യോഗിക വക്താവ് ഡോ .സൈഫ് അൽ ദാഹിരി അറിയ
യുഎഇയിൽ  കോവിഡ് നിയമലംഘനങ്ങൾ കൂടുന്നു, കൂടുതലും ദുബായിൽ
ദുബായ് : കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് യുഎഇയിൽ സെപ്റ്റംവർ ആദ്യപകുതിയിൽ 24,894 നിയമലംഘനങ്ങൾ കണ്ടെത്തിയതായിട്ടാണ് ദേശീയ ദുരന്ത നിവാരണ സമിതിയുടെ ഔദ്യോഗിക വക്താവ് ഡോ .സൈഫ് അൽ ദാഹിരി അറിയിച്ചത്.

മാസ്‌ക്ക് ധരിക്കാതിരുന്നതാണ് കണ്ടെത്തിയ കുറ്റങ്ങളിൽ ഏറെയും .പരിധിയിൽ കൂടുതൽ ഒരു വാഹനത്തിൽ യാത്ര ചെയ്ത കേസുകളും ഇതിൽ ഉൾപ്പെടും. ഏറ്റവും അധികം നിയമലംഘനങ്ങൾ കണ്ടെത്തിയത് ദുബായിലാണെന്നും അബുദാബിയും ഷാർജയുമാണ് തൊട്ടുപിന്നിലെന്നും അൽ ദാഹിരി അറിയിച്ചു.

കോവിഡ് പരിശോധന റിപ്പോർട്ടിൽ കൃത്രിമത്വം കാണിച്ച രണ്ടു പേരെ അറസ്റ്റു ചെയ്തു. അബുദാബി എമിറേറ്റിലേക്കു പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകളിൽ യാത്രക്കാരുടെ പേരുകൾ വ്യാജമായി ചേർത്ത് പ്രിന്‍റുകൾ നൽകി ഫീസ് വാങ്ങിയതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് നടന്നത്.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള