+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: സ്ഥാനാർഥികൾ തമ്മിലുള്ള ആദ്യ സംവാദത്തിൽ ഇന്ത്യയ്ക്കെതിരെ ട്രംപിന്‍റെ ഒളിയന്പ്

ഒഹായോ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഇരു സ്ഥാനാർഥികളും തമ്മിൽ നടന്ന ആദ്യ മുഖാമുഖം സംവാദത്തിൽ ഡൊണൾഡ് ട്രംപ് ഇന്ത്യയെ പേരെടുത്തു പരാമർശിച്ചു സംസാരിച്ചു. എന്നാൽ രണ്ടു പരാമർശങ്ങളും ഇന്ത്യയെ പ്രശം
പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: സ്ഥാനാർഥികൾ തമ്മിലുള്ള ആദ്യ സംവാദത്തിൽ ഇന്ത്യയ്ക്കെതിരെ  ട്രംപിന്‍റെ ഒളിയന്പ്
ഒഹായോ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഇരു സ്ഥാനാർഥികളും തമ്മിൽ നടന്ന ആദ്യ മുഖാമുഖം സംവാദത്തിൽ ഡൊണൾഡ് ട്രംപ് ഇന്ത്യയെ പേരെടുത്തു പരാമർശിച്ചു സംസാരിച്ചു. എന്നാൽ രണ്ടു പരാമർശങ്ങളും ഇന്ത്യയെ പ്രശംസിച്ചല്ല മറിച്ച് കുറ്റപ്പെടുത്തി എന്നു മാത്രം.

കോവിഡ് -19 പാൻഡെമിക്കിനെതിരായ യുഎസ് ഗവൺമെന്‍റിന്‍റെ പ്രതികരണത്തെക്കുറിച്ചും ലോകത്ത് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യമായി യുഎസ് ഉയർന്നുവരുന്നതിനെക്കുറിച്ചും ഡമോക്രാറ്റിക് സ്ഥാനാർഥി ജൊ ബൈഡൻ കുറ്റപ്പെടുത്തിയപ്പോൾ , ട്രംപ് ആ ആക്ഷേപം ചൈനയിലേക്കും ഇന്ത്യയിലേക്കും വഴി തിരിച്ചു വിടാനാണ് ശ്രമിച്ചത്.

“ചൈന, റഷ്യ, ഇന്ത്യ എന്നിവിടങ്ങളിൽ കോവിഡ് -19 ബാധിച്ച് എത്രപേർ മരിച്ചുവെന്ന് ആർക്കും അറിയില്ല … കാരണം അവർ കൃത്യമായ സംഖ്യ നൽകുന്നില്ല, യഥാർഥ കണക്കുകൾ അവർ നൽകുന്നില്ല - ട്രംപ് പറഞ്ഞു.

ലോകമെമ്പാടുമായി 10 ലക്ഷത്തിലധികം ജീവൻ അപഹരിച്ച കൊറോണാ വൈറസിന്‍റെ കാരണക്കാരായ ചൈനയെ ഡൊണൾഡ് ട്രംപ് ചർച്ചയിലുടനീളം കുറ്റപ്പെടുത്തിയാണ് സംസാരിച്ചത്. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ അതിനാൽ തന്നെ കൊറോണ വൈറസ് മൂലം എത്ര യുഎസ് കുടുംബങ്ങൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടുവെന്ന് ജൊ ബൈഡൻ ചൂണ്ടിക്കാട്ടിയപ്പോൾ ട്രംപിന്‍റെ പ്രതികരണം അതും ചൈന മൂലമെന്നാണ്.

കോവിഡ് കൈകാര്യം ചെയ്യുന്നതിൽ ട്രംപ് തികച്ചും നിരുത്തരവാദപരമായാണ് പെരുമാറുന്നത് എന്ന് ആക്ഷേപിച്ച ജൊ ബൈഡൻ , പ്രസിഡന്‍റ് ഈ വിഷയത്തിൽ ഒരു വിഡ്ഢി ആണെന്നും മറ്റുള്ളവരുടെയല്ല, സ്വന്തം ആരോഗ്യം സംരക്ഷിക്കാനുള്ള താൽപ്പര്യമാണ് ട്രംപിനുള്ളതെന്നും ബൈഡൻ കുറ്റപ്പെടുത്തി.

പിന്നീട് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ വീണ്ടും ഇന്ത്യയെ മോശമായി പരാമർശിച്ചു കൊണ്ട് ട്രംപ് സംസാരിച്ചു. "ചൈനയാണ് യഥാർഥ അഴുക്ക് വായുവിലേക്ക് അയയ്ക്കുന്നത്. അതുതന്നെ റഷ്യയും ഇന്ത്യയും ചെയ്യുന്നു.' - ട്രംപ് പറഞ്ഞു.

റിപ്പോർട്ട്: അജു വാരിക്കാട്