+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈറ്റിൽ എസ്പിബി അനുസ്മരണ സംഗീത ശ്രദ്ധാഞ്ജലി

കുവൈറ്റ്: ഇന്ത്യൻ സംഗീതത്തിലെ ഇതിഹാസവും 16 ഭാഷകളിലായി 40,000 ലധികം ഗാനങ്ങൾ ആലപിച്ച് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡിൽ ഇടം കണ്ടെത്തിയ എസ് .പി. ബാലസുബ്രഹ്മണ്യത്തിന് സെന്‍റർ ഫോർ ഇന്ത്യ സ്റ്റഡീസ് കു
കുവൈറ്റിൽ എസ്പിബി അനുസ്മരണ സംഗീത ശ്രദ്ധാഞ്ജലി
കുവൈറ്റ്: ഇന്ത്യൻ സംഗീതത്തിലെ ഇതിഹാസവും 16 ഭാഷകളിലായി 40,000 ലധികം ഗാനങ്ങൾ ആലപിച്ച് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡിൽ ഇടം കണ്ടെത്തിയ എസ് .പി. ബാലസുബ്രഹ്മണ്യത്തിന് സെന്‍റർ ഫോർ ഇന്ത്യ സ്റ്റഡീസ് കുവൈറ്റ് (സിഐഎസ്-കുവൈറ്റ്) ഡാർഡ്-ഇ-ദിൽ എന്ന പേരിൽ സംഗീത ശ്രദ്ധാഞ്ജലി സംഘടിപ്പിച്ചു.

പ്രസിഡന്‍റ് വിഭീഷ് തിക്കോടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭവൻസ് സ്മാർട്ട് സ്കൂൾ പ്രിൻസിപ്പൽ മഹേഷ് അയ്യർ അനുസ്മരണ പ്രഭാഷണവും
സിഐസ് ഉപദേശക സമിതി ചെയർമാൻ ഡോ. സുരേന്ദ്ര നായക് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ഹിന്ദി, തെലുങ്ക്, കന്നട, തമിഴ് എന്നീ ഭാഷകളിലായി എസ്പിബിയുടെ വിവിധ ഗാനങ്ങളിലൂടെ കുവൈറ്റിലെ കലാകാരൻമാരായ കിഷോർ ആർ മേനോൻ, സിന്ധു രമേശ്, ഡോ. ആന്‍റണി സെബാസ്റ്റ്യൻ, ഡോ.സുസോവന സുജിത് നായർ, ഡോ. സുരേന്ദ്ര നായക്, സൂര്യ സലിൻ,രതീഷ് കുറുമാശേരി, അംബിക രാജേഷ്, വെന്നേല ജഗദാബി, ഷൈജു പള്ളിപ്പുറം , അശുതോഷ് യാദവ്, മഹേഷ് അയ്യർ, സിജിത രാജേഷ്, മഹാദേവൻ അയ്യർ എന്നിവർ സംഗീതാർച്ചന നടത്തി.

ഗായകരായ അംബിക രാജേഷ്, ഷൈജു പള്ളിപ്പുറം എന്നിവർ അവതാരകരായ ചടങ്ങിൽ സിഐഎസ് ജനറൽ സെക്രട്ടറി ശ്രീജിത്ത് നായർ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം സതീഷ് നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ