അബുദാബി : മയക്കുമരുന്ന് വിഭാഗത്തിൽ പെടുന്ന കാപ്റ്റഗണ്‍ ഗുളികകളുമായി നാലു ഏഷ്യൻ വംശജരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു.
വാച്ച്ഫുൾ ഐസ് എന്ന ഓപ്പറേഷന്റെ ഭാഗമായി നടന്ന വ്യാപകമായ അന്വേഷണത്തിലാണ് മയക്കുമരുന്നിന്റെ വൻ ശേഖരം പിടികൂടിയത്. യുഎഇയിലെ വിവിധ എമിറേറ്റുകളിൽ വിൽപ്പന നടത്തുന്നതിനായി രാജ്യത്തിന് പുറത്തു നിന്നുള്ള ഒരു സംഘത്തിന്റെ നേതൃത്വത്തിൽ മയക്കുമരുന്നുകൾ എത്തുന്നതായി രഹസ്യ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് അബുദാബി പോലീസ് വ്യാപക പരിശോധനയിലൂടെ സംഘത്തെ പിടികൂടിയത്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള