അബുദാബി : വീട്ടുജോലിക്കാർ ഒളിച്ചോടിയത് അധികൃതരെ അറിയിക്കുന്ന കുടുംബങ്ങൾക്ക് 10,000 ദിർഹം നൽകുമെന്ന് അധികൃതർ . ജോലിക്കാർ ഒളിച്ചോടിയാൽ 10 ദിവസത്തിനകമാണു വിവരം നൽകേണ്ടത്. വ്യക്തിഗത സ്പോണ്സർഷിപിലുള്ള ഇവർ മറ്റിടങ്ങളിൽ പണിയെടുക്കുന്നത് അറിയിച്ചാലും നഷ്ടപരിഹാരം ലഭിക്കും.
8005111 എന്ന നന്പറിലാണ് പരാതിപ്പെടെണ്ടത്. വീട്ടുടമയ്ക്കുണ്ടാകുന്ന നഷ്ടത്തിന്റെ ഒരു വിഹിതം നൽകുന്നതിനൊപ്പം നിയമാവബോധം വളർത്തിയെടുക്കാനുമാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഒരാളുടെ സ്പോണ്സർഷിപ്പിലുള്ള ജോലിക്കാർ മറ്റൊരാളുടെ കീഴിൽ പണിയെടുക്കുന്നതായി കണ്ടെത്തിയാൽ തൊഴിൽ നൽകിയ വ്യക്തിക്ക് 50,000 ദിർഹം പിഴ ചുമത്തും. ഈ തുകയിൽ നിന്നായിരിക്കും പരാതിക്കാരനു 10,000 ദിർഹം നൽകുക.
ജോലിക്കാർ പോയ കാര്യം റിപ്പോർട്ട് ചെയ്യാത്ത സ്പോണ്‍സർക്കും 50,000 ദിർഹം പിഴയുണ്ടാകും. റിക്രൂട്ടിങ് കന്പനികളും ഇക്കാര്യം ശ്രദ്ധിക്കണം.വീട്ടുജോലിക്കാർ തൊഴിൽ മാറുന്പോൾ വീസാ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നാണു നിയമം.
റിപ്പോർട്ട്: അനിൽ സി ഇടിക്കുള