ബർലിൻ: നോർത്ത് റൈൻവെസ്ററ്ഫാലിയൻ മുൻ മുഖ്യമന്ത്രിയും മുൻ ഫെഡറൽ ഇക്കണോമിക്സ് മന്ത്രിയുമായ വോൾഫ് ഗാംഗ് ക്ലെമന്റ് (80) ബോണിൽ അന്തരിച്ചു. ശ്വാസകോശ അർബുദം ബാധിച്ചു ചികിത്സയിലായിരുന്നു. എസ്പിഡി പാർട്ടിയുടെ അമരക്കാരനായിരുന്നു.
പത്രപ്രവർത്തകനായിരുന്നപ്പോഴാണ് രാഷ്ട്രീയത്തിൽ എത്തിയത്. അന്നത്തെ നോർത്ത് റൈൻവെസ്ററ്ഫാലിയൻ മുഖ്യമന്ത്രി ജോഹന്നാസ് റാവു (എസ്പിഡി) 1989 ൽ അദ്ദേഹത്തെ സ്റേററ്റ് സെക്രട്ടറിയായി സംസ്ഥാന സർക്കാരിലേക്ക് കൊണ്ടുവന്നു. 1998ൽ ക്ളെമന്റ് നോർത്ത് റൈൻവെസ്ററ്ഫാലിയയുടെ മുഖ്യമന്ത്രിയായി. 2002 ൽ അദ്ദേഹം ചാൻസലർ ഗെർഹാർഡ് ഷ്രോഡർ മന്ത്രിസഭയിൽ സാന്പത്തിക, തൊഴിൽ മേഖലയിലെ ന്ധസൂപ്പർ മിനിസ്ററർന്ധ ആയി മാറി.
2010 ലെ പരിഷ്കരണ അജണ്ട വോൾഫ് ഗാംഗ് ക്ളെമന്റിന്റെ മികച്ച രാഷ്ട്രീയ നേട്ടമായി കണക്കാക്കപ്പെടുന്നു.
ആവശ്യമായ സാന്പത്തിക ഘടനാപരമായ മാറ്റവും അധ്വാനിക്കുന്ന ജനങ്ങളുടെ ആവശ്യങ്ങളും അനുരഞ്ജിപ്പിക്കാൻ വുൾഫ് ഗാംഗ് ക്ളെമന്റ് ധാരാളം ചെയ്തിട്ടുണ്ട്. ക്ലെമന്റിന്റെ നിരാണത്തിൽ ചാൻസലർ മെർക്കൽ ഉൾപ്പടെ നിരവധി നേതാക്കൾ അനുശോചിച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
വോൾഫ് ഗാംഗ് ക്ലെമന്റ് അന്തരിച്ചു
01:23 AM Sep 29, 2020 | Deepika.com