കുവൈറ്റ് സിറ്റി: വാഹന രജിസ്ട്രേഷൻ പുതുക്കുന്നതിന് ഇളവ് നീട്ടാൻ ജനറൽ ട്രാഫിക് വകുപ്പ് നിർദ്ദേശം നൽകി. 2020 മാർച്ച് 12നു ശേഷം രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞവ വാഹനങ്ങൾക്കാണ് ഇളവ് ലഭിക്കുക.
അഞ്ചാം ഘട്ടത്തിന്റെ ആരംഭം വരെ നിലവിലുള്ള ഇളവ് തുടരുമെന്ന് അധികൃതർ അറിയിച്ചു. അതിനിടെ കുവൈത്തിൽ വാഹന രജിസ്ട്രേഷൻ കാർഡ് സ്മാർട്ട് ആക്കാൻ ആലോചനയുണ്ട്. നിലവിലെ പേപ്പർ സ്ലിപ്പിന് പകരം ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച് ബാങ്ക് കാർഡ് മാതൃകയിൽ പരിഷ്കരിക്കുന്നതിനെ കുറിച്ച് അധികൃതർ ആലോചിക്കുന്നതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ