കുവൈറ്റ് സിറ്റി: രാജ്യത്ത് 345 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വൈറസ് ബാധയേറ്റവരുടെ എണ്ണം 103,544 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 2,025 പരിശോധനകളാണ് നടന്നത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 735,918 ആയി.
ഫർവാനിയ ഗവർണറേറ്റിൽ 37,അഹ്മദി ഗവർണറേറ്റിൽ 83, ജഹ്റ ഗവർണറേറ്റിൽ 49, ഹവല്ലി ഗവർണറേറ്റിൽ 112, കാപ്പിറ്റൽ ഗവർണറേറ്റിൽ 64 പേർ എന്നിങ്ങനെയാണ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. കോവിഡ് ചികിത്സയിലായിരുന്ന നാലുപേർ കൂടി ഇന്നലെ മരണമടഞ്ഞതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 601 ആയി ഉയർന്നു. ഇന്നലെ 718 പേരാണ് രോഗ മുക്തരായത് . 94,929 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായത്. 8,014 പേരാണ് ചികിൽസയിൽ കഴിയുന്നതായും 109 പേർ തീവ്ര പരിചരണത്തിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ