കുവൈറ്റ് സിറ്റി : മുൻമന്ത്രിയും കേരള കോണ്ഗ്രസ് നേതാവുമായ സി.എഫ്. തോമസിന്റെ നിര്യാണത്തിൽ കുവൈറ്റ് കെഎംസിസി അനുശോചിച്ചു. നിരവധി തവണ ചങ്ങനാശേരി മണ്ഡലത്തെ പ്രതിനിധീകരിച്ചു എംഎൽഎയായിരുന്ന സി.എഫ്. കേരള രാഷ്ട്രിയത്തിലെ സൗമ്യനായ പൊതു പ്രവർത്തകനും യുഡിഎഫ്. ഭരണത്തിൽ മികച്ച മന്ത്രിമാരിലൊരാളുമായിരുന്നെന്നും കുവൈറ്റ് കെ.എംസിസി പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണേതും ജനറൽ സെക്രട്ടറി എം.കെ.അബ്ദുൽ റസാഖ് പേരാന്പ്രയും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ
റിപ്പോർട്ട്: സലിം കോട്ടയിൽ