ജിദ്ദ : ജിദ്ദയിലെ സാമൂഹ്യ സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ന്ധ അംബാസഡർ ടാലെന്റ് അക്കാദമി പ്രസംഗ പരിശീലന ക്ലാസുകൾ ആരംഭിച്ചു. അവസരങ്ങൾ പലപ്പോഴും മുന്നിൽ വന്നിട്ടും സഭാ കന്പം മൂലം മാറ്റി നിർത്തുന്നവർക്ക് മികച്ച പരിശീലനം നൽകി കഴിവുള്ളവരാക്കുന്ന പരിശീലനമാണ് അക്കാദമിയിൽ നൽകുന്നത്. ജിദ്ദയിലെ പ്രമുഖ പരിശീലകർ പങ്കെടുക്കുന്ന പരിപാടി എല്ലാ ശനിയാഴ്ചകളിലുമാണ് നടക്കുന്നത്.
ഖാൻ ചാച്ചാ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നസീർ വാവ കുഞ്ഞു, മുസ്തഫ കെ.ടി പെരുവള്ളൂർ, സൈദലവി ചെന്പൻ തുടങ്ങിയവർ നേതൃത്വം വഹിച്ചു.
റിപ്പോർട്ട് : മുസ്തഫ കെ.ടി. പെരുവള്ളൂർ
ഖാൻ ചാച്ചാ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നസീർ വാവ കുഞ്ഞു, മുസ്തഫ കെ.ടി പെരുവള്ളൂർ, സൈദലവി ചെന്പൻ തുടങ്ങിയവർ നേതൃത്വം വഹിച്ചു.
റിപ്പോർട്ട് : മുസ്തഫ കെ.ടി. പെരുവള്ളൂർ