+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യയിലെ നാല് ലബോറട്ടറികളിലെ കോവിഡ് പരിശോധന ഫലങ്ങൾക്ക് ദുബായിൽ വിലക്ക്

അബുദാബി: ഇന്ത്യയിലെ നാല് ലബോറട്ടറികളിൽ നിന്നുള്ള പ്രീട്രാവൽ കോവിഡ് പരിശോധനാ ഫലങ്ങൾക്ക് ദുബായ് അധികൃതർ വിലക്ക് ഏർപ്പെടുത്തി. ജയ്പുരിലെ സൂര്യം ലാബ്, കേരളത്തിലെ മൈക്രോ ഹെൽത്ത് ലാബ്സ്, ഡൽഹിയിലെ ഡോ. പി.
ഇന്ത്യയിലെ നാല് ലബോറട്ടറികളിലെ കോവിഡ് പരിശോധന ഫലങ്ങൾക്ക് ദുബായിൽ വിലക്ക്
അബുദാബി: ഇന്ത്യയിലെ നാല് ലബോറട്ടറികളിൽ നിന്നുള്ള പ്രീ-ട്രാവൽ കോവിഡ് പരിശോധനാ ഫലങ്ങൾക്ക് ദുബായ് അധികൃതർ വിലക്ക് ഏർപ്പെടുത്തി. ജയ്പുരിലെ സൂര്യം ലാബ്, കേരളത്തിലെ മൈക്രോ ഹെൽത്ത് ലാബ്സ്, ഡൽഹിയിലെ ഡോ. പി. ഭാസിൻ പാത്‌ലാബ്സ് ലിമിറ്റഡ്, നോബിൾ ഡയഗ്നോസ്റ്റിക് സെന്‍റർ എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സ്ഥാപനങ്ങളിൽനിന്നും ലഭിക്കുന്ന ആർടി-പിസിആർ പരിശോധന ഫലങ്ങൾക്ക് വേണ്ടത്ര ഗുണനിലവാരമില്ലെന്നു കണ്ടെത്തിയതിനെതുടർന്നാണ് നടപടി.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ അംഗീകാരമില്ലാത്ത കേന്ദ്രങ്ങളിൽ നിന്നുള്ള നെഗറ്റീവ് പരിശോധനാ ഫലങ്ങൾ അസാധുവായി കണക്കാക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരും പ്രഖ്യാപിച്ചു. യുഎഇ യുടെ വിമാനകന്പനിയായ ഫ്ലൈ ദുബായും ഇതു സംബന്ധിച്ച് സമാനമായ അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.