+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

758 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 649 പേര്‍ക്ക് രോഗ മുക്തി

കുവൈറ്റ് സിറ്റി : രാജ്യത്ത് 758 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 103,199 ആയി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 4,138 പരിശോധനകളാണ് നടന്നത്. ഇതോടെ ആകെ പരിശോധന നട
758 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 649 പേര്‍ക്ക് രോഗ മുക്തി
കുവൈറ്റ് സിറ്റി : രാജ്യത്ത് 758 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 103,199 ആയി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 4,138 പരിശോധനകളാണ് നടന്നത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 733,893 ആയി. കോവിഡ് ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി ഇന്നലെ മരണമടഞ്ഞതോടെ രാജ്യത്ത് കൊറോണ വൈറസ്‌ ബാധിച്ച് മരിച്ചവരുടെ എണ്ണം 597 ആയി ഉയര്‍ന്നു. ഇന്ന് 601 പേരാണു രോഗ മുക്തരായത്‌ . 93,562 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായത്. 8,391 പേരാണു ചികിൽസയിൽ കഴിയുന്നതായും 108 പേർ തീവ്ര പരിചരണത്തിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ