+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇര്‍വിംഗ് ഡിഎഫ്ഡബ്ല്യു ഇന്ത്യന്‍ ലയണ്‍സ് ക്ലബിന് നവ നേതൃത്വം

ഇര്‍വിംഗ് (ഡാളസ്): ഇര്‍വിംഗ് ഡിഎഫ്ഡബ്ല്യു ഇന്ത്യന്‍ ലയണ്‍സ് ക്ലബ് 202021 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജയിംസ് ചെമ്പാനിക്കല്‍ (പ്രസിഡന്റ്), ജോര്‍ജ് അഗസ്റ്റിന്‍ (വൈസ് പ്രസിഡന്റ്), അഞ്ജു ബിജിലി (സ
ഇര്‍വിംഗ് ഡിഎഫ്ഡബ്ല്യു ഇന്ത്യന്‍ ലയണ്‍സ് ക്ലബിന് നവ നേതൃത്വം
ഇര്‍വിംഗ് (ഡാളസ്): ഇര്‍വിംഗ് ഡിഎഫ്ഡബ്ല്യു ഇന്ത്യന്‍ ലയണ്‍സ് ക്ലബ് 2020-21 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജയിംസ് ചെമ്പാനിക്കല്‍ (പ്രസിഡന്റ്), ജോര്‍ജ് അഗസ്റ്റിന്‍ (വൈസ് പ്രസിഡന്റ്), അഞ്ജു ബിജിലി (സെക്രട്ടറി), ജോസഫ് ആന്റണി (ട്രഷറര്‍), രാജു കറ്റാഡി, മാത്യു ജില്‍സണ്‍ (വൈസ് പ്രസിഡന്റുമാര്‍), സെബാസ്റ്റ്യന്‍ വലിയപറമ്പില്‍ (മെമ്പര്‍ഷിപ്പ്), ആന്‍സി ജോസഫ് (സര്‍വീസ് ചെയര്‍പേഴ്‌സണ്‍), സത്യന്‍ കല്യാണ്‍ (എല്‍സിഐഎഫ് കോര്‍ഡിനേറ്റര്‍), പീറ്റര്‍ നെറ്റോ (പ്രൈമറി ക്ലിനിക്ക് കോര്‍ഡിനേറ്റര്‍), ജോണ്‍ ജോയ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), ആന്റോ തോമസ് (ലിയോ ക്ലബ് അഡൈ്വസര്‍), മാത്യു ഇട്ടൂപ്പ് (ക്ലബ് എക്‌സലന്‍സ് കമ്മിറ്റി), ജിബി ഫിലിപ്പ് (റിസപ്ഷന്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

1996-ല്‍ ആരംഭിച്ച ഇന്ത്യന്‍ ലയണ്‍സ് ക്ലബ് വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അമേരിക്കയിലും ഇന്ത്യയിലുമായി നടത്തിവരുന്നു. ഇന്‍ഷ്വറന്‍സ് ഇല്ലാത്ത രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ ചികിത്സ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് 2003-ല്‍ പ്രവര്‍ത്തനം ആരംഭിച്ച പ്രൈമറി ക്ലിനിക് നോര്‍ത്ത് ടെക്‌സസ് ഇതുവരെ ഒരു ലക്ഷത്തിലധികം രോഗികള്‍ക്ക് രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും അവസരം നല്‍കി.

പുതുതായി ചുമതലയേറ്റ ഭാരവാഹികള്‍ കൂടുതല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുമെന്നും പ്രൈമറി കെയര്‍ ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുമെന്നും പ്രസിഡന്റ് ജയിംസ് ചെമ്പാനിക്കല്‍ അറിയിച്ചു. ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ ലയണ്‍സ് ക്ലബിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കണമെന്ന് പ്രസിഡന്റും, സെക്രട്ടറിയും അഭ്യര്‍ത്ഥിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍