+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാസ്ക്ക് നിർബന്ധമാക്കുന്നതിനെ എതിർത്ത മിസൗറി ഗവർണർക്കും ഭാര്യയ്ക്കും കോവിഡ്

ജെഫേഴ്സൺ സിറ്റി: മിസൗറി ഗവർണർ മൈക്ക് പാർസനും ഭാര്യയ്ക്കും കൊറോണ സ്ഥിരീകരിച്ചതായി ഗവർണറുടെ ഓഫീസ് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി. സംസ്ഥാനടിസ്ഥാനത്തിൽ നിർബന്ധപൂർവം മാസ്ക്ക് ധരിക്കണമെന്ന ആവശ്യം
മാസ്ക്ക് നിർബന്ധമാക്കുന്നതിനെ എതിർത്ത  മിസൗറി ഗവർണർക്കും ഭാര്യയ്ക്കും കോവിഡ്
ജെഫേഴ്സൺ സിറ്റി: മിസൗറി ഗവർണർ മൈക്ക് പാർസനും ഭാര്യയ്ക്കും കൊറോണ സ്ഥിരീകരിച്ചതായി ഗവർണറുടെ ഓഫീസ് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി.

സംസ്ഥാനടിസ്ഥാനത്തിൽ നിർബന്ധപൂർവം മാസ്ക്ക് ധരിക്കണമെന്ന ആവശ്യം നിരാകരിച്ച ഗവർണർക്കാണ് ആദ്യം കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയത്. തുടർന്നു നടന്ന പരിശോധനയിൽ ഭാര്യയ്ക്കും രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ഗവർണറുമായി അടുപ്പം പുലർത്തിയ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിൽ പോയി. ഗവർണറുടെ ചുമതലകൾ വീട്ടിലിരുന്ന് നിർവഹിക്കുമെന്ന് ഗവർണർ പാർസൻ പറഞ്ഞു. ഗവർണറുടെ തെരഞ്ഞെടുപ്പു സമ്മേളനങ്ങൾ അനിശ്ചിതമായി മാറ്റിവച്ചിട്ടുണ്ട്. റിപ്പബ്ലിക്കൻ സംസ്ഥാനമായ മിസൗറിയിൽ ട്രംപിന്‍റെ വിജയത്തിനുവേണ്ടി സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു മൈക്ക് പാർസൻ.

കോവിഡ് ബാധിച്ച രണ്ടാമത്തെ സംസ്ഥാന ഗവർണറാണ് പാർസൺ. ജൂലൈയിൽ ഒക് കലഹോമ ഗവർണർ കെവിൻ സ്റ്റീറ്റിനും കൊറോണ വൈറസ് പോസിറ്റിവാണെന്ന് കണ്ടെത്തിയിരുന്നു. ഒഹായോ ഗവർണർ മൈക്ക ഡ്വയ്നന് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയെങ്കിലും, പിന്നീട് നടത്തിയ വിശദമായ പരിശോധനയിൽ ഫലം തെറ്റായിരുന്നുവെന്നും കണ്ടെത്തി.

റിപ്പോർട്ട്: പി.പി. ചെറിയാൻ