+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫോമാ സ്ഥാനിർഥികളുടെ മുഖചിത്രമായി മിഡ് അറ്റ്ലാൻറ്റിക് റീജൺ മീറ്റ് ദി കാൻഡിഡേറ്റ് പ്രോഗ്രാം

ന്യൂയോർക്ക് ∙ ഫോമാ 2020 തെരഞ്ഞെടുപ്പിൽ ഇനിയുള്ള രണ്ടു വർഷം ഫോമയെ ആര് നയിക്കും എന്ന ചോദ്യത്തിന് ഉത്തരമറിയുവാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മിഡ് അറ്റ്ലാൻറ്റിക് റീജൺ ഒരുക്കിയ മീറ്റ് ദി കാൻഡിഡേറ്
ഫോമാ സ്ഥാനിർഥികളുടെ മുഖചിത്രമായി മിഡ് അറ്റ്ലാൻറ്റിക് റീജൺ മീറ്റ് ദി കാൻഡിഡേറ്റ് പ്രോഗ്രാം
ന്യൂയോർക്ക് ∙ ഫോമാ 2020 തെരഞ്ഞെടുപ്പിൽ ഇനിയുള്ള രണ്ടു വർഷം ഫോമയെ ആര് നയിക്കും എന്ന ചോദ്യത്തിന് ഉത്തരമറിയുവാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മിഡ് അറ്റ്ലാൻറ്റിക് റീജൺ ഒരുക്കിയ മീറ്റ് ദി കാൻഡിഡേറ്റ് പ്രോഗ്രാം ഡെലിഗേറ്റസുകളുടെയും സ്ഥാനാർഥികളുടെയും വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടി.

സെപ്റ്റംബർ 23 നു വൈകിട്ട് ഫോമാ മിഡ് അറ്റ്ലാന്‍റിക് റീജണിന്‍റെ ആഭിമുഖ്യത്തിൽ റീജണൽ വൈസ് പ്രസിഡന്‍റ് ബോബി തോമസിന്‍റേയും കൺവൻഷൻ ചെയറും പരിപാടിയുടെ മോഡറേറ്ററുമായ ജെയിംസ് ജോർജിന്‍റേയും നേതൃത്വത്തിൽ നടത്തപ്പെട്ട മീറ്റ് ദി കാൻഡിഡേറ്റ് പരിപാടിയിൽ പങ്കടുത്തു കൊണ്ട് നൂറു കണക്കിന് വരുന്ന ഫോമാ പ്രവർത്തകരുടെയും ഡെലിഗേറ്റസുകളുടെ മുന്നിലേക്ക് സ്വന്തം കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും വിശദീകരിക്കുവാൻ ലഭിച്ച സുവർണാവസരമായാണ് പരിപാടിയെ സ്ഥാനാർഥികൾ കണ്ടത്.

കോവിഡ് കാലമായതിനാലും മറ്റു പരിമിതികൾ ഉണ്ടായിരുന്നതിനാലും റീജണിൽ എക്കാലവും വിജയകരമായി നടത്തിവരാറുള്ള മീറ്റ് ദി കാൻഡിഡേറ്റ് പ്രോഗ്രാം ഓൺലൈനിലേക്കു ചുരുക്കപ്പെട്ടുവെങ്കിലും സാങ്കേതികമികവ് കൊണ്ടും വൈദഗ്ദ്യം കൊണ്ടും നിലവാരും പുലർത്തിയതിനാൽ ഫെയ്സ്ബുക്ക് വഴിയും ലൈവ് വീഡിയോ വഴിയും ആയിരങ്ങളാണ് പരിപാടി തത്സമയം വീക്ഷിച്ചത്. മികച്ച അവതരണം കൊണ്ടും കർശനമായ നിയന്ത്രണങ്ങളോടും കൂടി ഒരു പരാതികളുമില്ലാതെയാണ് പരിപാടി അരങ്ങേറിയത്.

ഫോമാ പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തിൽ, സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറർ ഷിനു ജോസഫ്, വൈസ് പ്രസിഡന്‍റ് സാജു ജോസഫ് തുടങ്ങിയ എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു കൊണ്ടാണ് ബോബി തോമസ് പരിപാടിക്ക് തുടക്കം കുറിച്ചത്. ഫോമായുടെ എക്സിക്യൂട്ടിവ് കമ്മിറ്റിക്കുവേണ്ടി സെക്രട്ടറിയും ട്രഷററും സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ച് ഫോമാ പ്രതിനിധികളോട് സംസാരിച്ചു. തുടർന്നു കൺവൻഷൻ ചെയറും മോഡറേറ്ററുമായ ജെയിംസ് ജോർജ് എല്ലാ സ്ഥാനാർഥികളെ പരിചയപ്പെടുത്തി. തുടർന്നു
മാധ്യമ പ്രവർത്തകരായ ഡോ. കൃഷ്ണ കിഷോർ, ജിനേഷ് തമ്പി, ജീമോൻ ജോർജ്, രാജു പള്ളത്ത്, ജോസഫ് ഇടിക്കുള എന്നിവരെ കൂടാതെ അസോസിയേഷൻ പ്രതിനിധികളായ ദീപ്തി നായർ, ശാലു പുന്നൂസ്, സിറിയക് കുര്യൻ, ജെയ്‌മോൾ ശ്രീധർ, അജിത് ചാണ്ടി, സ്റ്റാൻലി ജോൺ തുടങ്ങിയവർ സ്ഥാനാർഥികളുമായി ചോദ്യോത്തരവേള നടത്തി.

സ്ഥാനാർഥികളായ അനിയൻ ജോർജ്, തോമസ് തോമസ്, ഉണ്ണികൃഷ്ണൻ, സ്റ്റാൻലി കളത്തിൽ, പോൾ ജോൺ, തോമസ് ടി. ഉമ്മൻ, പ്രദീപ് നായർ, രേഖ ഫിലിപ്പ്, സിജിൽ പാലയ്ക്കലോടി,ജോസ് മണക്കാട്,ബിജു തോണിക്കടവിൽ, തോമസ് ചാണ്ടി, ജോൺ സി വർഗീസ്, ജോർജ് തോമസ്, പോൾ സി. മത്തായി തുടങ്ങിയവർ തങ്ങളോടുള്ള ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരങ്ങൾ നൽകുവാൻ ശ്രമിച്ചു. ഫോമാ ഡെലിഗേറ്റുകളുമായി നേരിട്ട് സംവദിക്കുവാൻ സാധിക്കാത്ത ഈ സാഹചര്യത്തിൽ ഇങ്ങനെയൊരു പ്ലാറ്റഫോമിലൂടെ തങ്ങളുടെ ആശയങ്ങൾ ജനങ്ങളിൽ എത്തിക്കുവാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്ന് സ്ഥാനാർഥികൾ പറഞ്ഞു.

ഒരു പരാതിയുമില്ലാതെ ഏറ്റവും മികച്ച രീതിയിൽ ഈ പ്രോഗ്രാം മോഡറേറ്റ് ചെയ്യുവാൻ സാധിച്ചതിൽ വളരെ ചാരിതാർഥ്യമുണ്ടെന്ന് ജെയിംസ് ജോർജ് പറഞ്ഞു. ബോബി തോമസിന്‍റേയും ബൈജു വർഗീസ്, ബിനു ജോസഫ് എന്നിവരുടെ മികച്ച ടെക്‌നിക്കൽ സപ്പോർട്ടിനും ജെയിംസ് ജോർജ് നന്ദി പറഞ്ഞു. തുടർന്നു ബോബി തോമസ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട പുതിയ ആർവിപി ബൈജു വർഗീസിനെയും നാഷനൽ കമ്മറ്റിയിലേക്ക് വരുന്ന അനു സഖറിയ, മനോജ് വർഗീസ് എന്നിവരെയും പരിചയപ്പെടുത്തി.

റിപ്പോർട്ട്: ജോസഫ് ഇടിക്കുള