+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യൻ എംബസി സാമൂഹ്യ ക്ഷേമനിധിയിൽ നിന്നും സഹായങ്ങള്‍ നല്‍കുന്നു

കുവൈറ്റ് സിറ്റി : ഇന്ത്യൻ എംബസിയുടെ സാമൂഹ്യ ക്ഷേമനിധിയിൽ നിന്നും ധന സഹായത്തിനായി അപേക്ഷിക്കുന്ന അപേക്ഷകര്‍ പൂര്‍ണമായ വിവരങ്ങള്‍ നല്‍കണമെന്ന് ഇന്ത്യൻ എംബസി വാര്‍ത്താകുറിപ്പിൽ അറിയിച്ചു. അപേക്ഷക
ഇന്ത്യൻ എംബസി  സാമൂഹ്യ ക്ഷേമനിധിയിൽ  നിന്നും സഹായങ്ങള്‍ നല്‍കുന്നു
കുവൈറ്റ് സിറ്റി : ഇന്ത്യൻ എംബസിയുടെ സാമൂഹ്യ ക്ഷേമനിധിയിൽ നിന്നും ധന സഹായത്തിനായി അപേക്ഷിക്കുന്ന അപേക്ഷകര്‍ പൂര്‍ണമായ വിവരങ്ങള്‍ നല്‍കണമെന്ന് ഇന്ത്യൻ എംബസി വാര്‍ത്താകുറിപ്പിൽ അറിയിച്ചു.

അപേക്ഷകള്‍ എംബസി ആസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന ബോക്സിലോ ഫഹാഹീല്‍,അബാസിയ,കുവൈറ്റ് സിറ്റി എന്നിവിടങ്ങളിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളില്‍ സജീകരിച്ചിരിക്കുന്ന പെട്ടികളിലോ നിക്ഷേപിക്കാം. അപേക്ഷകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് അര്‍ഹരയാവര്‍ക്ക് സഹായങ്ങള്‍ അനുവദിക്കും. നേരത്തെ സമര്‍പ്പിച്ച മിക്ക അപേക്ഷകളിലും പൂർണമായ വിലാസമോ ടെലിഫോൺ നമ്പരോ ഇല്ലാത്തതിനാല്‍ അപേക്ഷകരുമായി ബന്ധപ്പെടുവാന്‍ സാധിച്ചിട്ടില്ലെന്നും ഇതു കാരണം അർഹരായ ആളുകൾക്ക് സഹായം നൽകാൻ കഴിയുന്നില്ലെന്നും അപേക്ഷകർ കൃത്യമായ നമ്പറുകള്‍ നല്‍കാൻ ശ്രദ്ധിക്കണമെന്നും എംബസിയുടെ അറിയിപ്പിൽ പറയുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ