+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡബ്ല്യുഎംഎഫ് ഡൽഹി യൂണിറ്റ് പുതിയ നേതൃത്വം

ന്യൂഡൽഹി: വേൾഡ് മലയാളി ഫെഡറേഷൻ ഡൽഹി യൂണിറ്റിന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ജോബി നീണ്ടുകുന്നേൽ (പ്രസിഡന്‍റ്), അബ്ദുള്ള കാവുങ്കൽ, ദേവാനന്ദ് നായർ (വൈസ് പ്രസിഡന്‍റുമാർ), ബാബു ഡേവിഡ് (സെക്രട്ടറി),
ഡബ്ല്യുഎംഎഫ് ഡൽഹി യൂണിറ്റ് പുതിയ നേതൃത്വം
ന്യൂഡൽഹി: വേൾഡ് മലയാളി ഫെഡറേഷൻ ഡൽഹി യൂണിറ്റിന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ജോബി നീണ്ടുകുന്നേൽ (പ്രസിഡന്‍റ്), അബ്ദുള്ള കാവുങ്കൽ, ദേവാനന്ദ് നായർ (വൈസ് പ്രസിഡന്‍റുമാർ), ബാബു ഡേവിഡ് (സെക്രട്ടറി), അജയകുമാർ (ജോയിന്‍റ് സെക്രട്ടറി), എ. സെബാസ്റ്റ്യൻ (ട്രഷറർ), മാനുവൽ മെഴുകനാൽ (ബിസിനസ് കോഓർഡിനേറ്റർ), സുധീർ നാഥ് (മീഡിയ കോഓർഡിനേറ്റർ), എസ്.പി. മുരളീധരൻ (സ്പോർട്സ്), ബിജു ഫിലിപ്പ് (ചാരിറ്റി), ഷാൻകി സേവ്യർ (യൂത്ത് ഫോറം) എന്നിവരെ തെരഞ്ഞെടുത്തു.

വാർഷിക പൊതുയോഗം സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്തു. മുൻ കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം മുഖ്യ പ്രഭാഷണം നടത്തി. ഡബ്ല്യുഎംഎഫ് ഡൽഹി യൂണിറ്റ് പ്രസിഡന്‍റ് ജോബി നീണ്ടൂകുന്നേൽ അധ്യക്ഷത വഹിച്ചു. സിറിൾ സഞ്ചു ജോർജ് സ്വാഗതം ആശംസിച്ചു. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള മലയാളികളിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ട ഡബ്ലുഎംഎഫ് ഗ്ലോബൽ ചെയർമാൻ പ്രിൻസ് പള്ളിക്കുന്നേലിനെ ചടങ്ങിൽ ഡോ. കെസി. ജോർജ് ആദരിച്ചു സംസാരിച്ചു.

ഗ്ലോബൽ കോഓർഡിനേറ്റർ ഡോ. ഇ. രത്നകുമാർ (മസ്കറ്റ്), വൈസ് ചെയർമാൻ റെജിൻ ചാലപുറം (ബംഗളുരു), ഗ്ലോബൽ സെക്രട്ടറി പൗലോസ് തെപ്പാല (ദോഹ), ഏഷ്യ റീജൺ പ്രസിഡന്‍റ് പ്രമോദ് രാജ് കുമാർ (ജപ്പാൻ), മീഡിയ കോഓർഡിനേറ്റർ ശ്രീജ ടോമി, മാധ്യമ പ്രവർത്തകരായ ജോർജ് കള്ളിവയലിൽ (ദീപിക), എൻ. അശോകൻ (മാതൃഭൂമി) എന്നിവരും ഡിഡിഎ കമ്മീഷണർ സുബു റഹ്മാൻ , കേരള എഡ്യൂക്കേഷൻ സൊസൈറ്റി പ്രസിഡന്‍റ് ബാബു പണിക്കർ, ഫാ. പോൾ മുത്തോലി തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്