+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റിട്ട.ജഡ്ജി ഒ.എൻ. നൈനാൻ നിര്യാതനായി

ന്യുയോർക്ക്: തിരുവല്ല ഊര്യേപ്പടിക്കൽ റിട്ട. ജില്ലാ ജഡ്ജി ഒ.എൻ. നൈനാൻ (കുഞ്ഞ് 93) നിര്യാതനായി. സംസ്കാരം സെപ്റ്റംബർ 24 നു (വ്യാഴം) രാവിലെ 11 ന് തിരുവല്ലാ കുരിശുകവലയിലുള്ള വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം
റിട്ട.ജഡ്ജി ഒ.എൻ. നൈനാൻ നിര്യാതനായി
ന്യുയോർക്ക്: തിരുവല്ല ഊര്യേപ്പടിക്കൽ റിട്ട. ജില്ലാ ജഡ്ജി ഒ.എൻ. നൈനാൻ (കുഞ്ഞ് - 93) നിര്യാതനായി. സംസ്കാരം സെപ്റ്റംബർ 24 നു (വ്യാഴം) രാവിലെ 11 ന് തിരുവല്ലാ കുരിശുകവലയിലുള്ള വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവല്ലാ സെന്‍റ് തോമസ് മാർത്തോമ പള്ളിയിൽ.

മാർത്തോമ സഭയുടെയും അലക്സാണ്ടർ മാർത്തോമ, മാർ ക്രിസോസ്റ്റം മാർത്തോമ, ജോസഫ് മാർത്തോമ്മ തുടങ്ങിയ മാർത്തോമ്മ മെത്രാപ്പോലീത്താന്മാരുടെ നിയമോപദേശകൻ ആയിരുന്നു.

മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ തുടർച്ചയായി 33 വർഷം അത്മായ ട്രസ്റ്റിയും തിരുവിതാംകൂർ - കൊച്ചി ലെജിസ്ലേറ്റീവ് അസംബ്‌ളിയിൽ 1955 ൽ കല്ലൂപ്പാറ നിയോജക മണ്ഡലത്തിൽ നിന്നും എതിരില്ലാതെ കോൺഗ്രസ് ടിക്കറ്റിൽ എംഎൽഎയും കേരളത്തിലെ പ്രമുഖ നിയമ പണ്ഡിതനും ആയിരുന്ന പരേതനായ ഒ.സി നൈനാൻ വക്കീൽ ആണ് പിതാവ്.

ഭാര്യ: നളിനി കോട്ടയം പനംപുന്നയിൽ കുടുംബാംഗം. മക്കൾ: സുരേഷ് നൈനാൻ (മലയാള മനോരമ), സതീഷ് നൈനാൻ (കേരളാ ഹൈക്കോടതി ജഡ്ജി ). മരുമക്കൾ: മീനു വടക്കേടത്ത് (കല്ലേലി), എലിസബേത്ത് വലിയവീട്ടിൽ (തിരുവല്ല).

പരേതന്‍റെ നിര്യാണത്തിൽ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ വസിക്കുന്ന ഊര്യേപ്പടിക്കൽ, മാരേട്ട്, വടക്കേത്തലക്കൽ കുടുംബയോഗത്തിൽപ്പെട്ട കുടുംബാംഗങ്ങൾ അനുശോചിച്ചു.

റിപ്പോർട്ട്: ഷാജി രാമപുരം