+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈറ്റിൽ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു

കുവൈറ്റ് സിറ്റി : ആരോഗ്യമന്ത്രാലയം സെപ്റ്റംബർ 22 നു (ചൊവ്വ) പുറത്തുവിട്ട കണക്കുകൾ പ്രകാരം 530 പേർക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോൾ രാജ്യത്തെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. 682 പേർ രോഗമുക്തി നേടി.
കുവൈറ്റിൽ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു
കുവൈറ്റ് സിറ്റി : ആരോഗ്യമന്ത്രാലയം സെപ്റ്റംബർ 22 നു (ചൊവ്വ) പുറത്തുവിട്ട കണക്കുകൾ പ്രകാരം 530 പേർക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോൾ രാജ്യത്തെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. 682 പേർ രോഗമുക്തി നേടി. മൂന്നു മരണവും റിപ്പോർട്ട് ചെയ്തു.

അഹമ്മദി ഗവര്‍ണറേറ്റില്‍ 162, ജഹ്‌റ ഗവര്‍ണറേറ്റില്‍ 108 , ഫർവാനിയ ഗവര്‍ണറേറ്റില്‍ 152 , ഹവല്ലി ഗവര്‍ണറേറ്റില്‍ 187, കേപിറ്റൽ ഗവര്‍ണറേറ്റില്‍ 120 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 4651പരിശോധനകളാണ് ഇന്നു നടന്നത്. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം 715,887 ആയി. 91,612 പേർ രോഗമുക്തി നേടി. 588പേർ രോഗം ബാധിച്ചു മരിക്കുകയും ചെയ്തു. 8,483 പേരാണ് വിവിധ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്. ഇതിൽ 99 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ