+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദിവാകർ മേനോന് കസാക്ട് യാത്രയപ്പ് നൽകി

ന്യൂഡൽഹി: മുപ്പത്തഞ്ചുവർഷത്തെ പ്രവാസ ജീവിതത്തിനു വിരാമമിട്ടുകൊണ്ട് നാട്ടിലേക്കു മടങ്ങുന്ന മാഹി സ്വദേശികളായ ദിവാകർ മേനോനും കവയത്രി ഉഷാ മേനോനും ഡൽഹി ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റി (കസ
ദിവാകർ മേനോന് കസാക്ട് യാത്രയപ്പ് നൽകി
ന്യൂഡൽഹി: മുപ്പത്തഞ്ചുവർഷത്തെ പ്രവാസ ജീവിതത്തിനു വിരാമമിട്ടുകൊണ്ട് നാട്ടിലേക്കു മടങ്ങുന്ന മാഹി സ്വദേശികളായ ദിവാകർ മേനോനും കവയത്രി ഉഷാ മേനോനും ഡൽഹി ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റി (കസാക്ട്)ന്‍റെ ആഭിമുഖ്യത്തിൽ യാത്രയയപ്പു നൽകി.

പ്രസിഡന്‍റ് പി.എൻ. ഷാജി, വൈസ് പ്രസിഡന്‍റ് രാജേഷ് കുമാർ, സെക്രട്ടറി ഡി. ജയകുമാർ എന്നിവർ മയൂർ വിഹാർ ഫേസ്-1 ലെ അദ്ദേഹത്തിന്‍റെ വസതിയിലെത്തി ഉപഹാരങ്ങൾ കൈമാറി.

ഒരു സാമൂഹ്യ പ്രവർത്തകൻ കൂടിയായ ദിവാകർ മേനോൻ, കസാക്ട് ഡൽഹി മുൻ പ്രസിഡന്‍റ് എന്ന നിലയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.