+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ ദേവാലയം കര്‍ഷകശ്രീ അവാര്‍ഡുകള്‍ സമ്മാനിച്ചു

ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ ദേവാലയം ഇദംപ്രഥമമായി നടത്തിയ കര്‍ഷകശ്രീ അവാര്‍ഡ് 2020 വിജയികളെ പ്രഖ്യാപിച്ചു.വിന്‍സെന്‍റ് തോമസ് ആന്‍ഡ് സിസിലി, ജസ്റ്റിന്‍ ആന്‍ഡ് ജോജിമോള്‍ എന്
സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ ദേവാലയം കര്‍ഷകശ്രീ  അവാര്‍ഡുകള്‍ സമ്മാനിച്ചു
ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ ദേവാലയം ഇദംപ്രഥമമായി നടത്തിയ കര്‍ഷകശ്രീ അവാര്‍ഡ് 2020 വിജയികളെ പ്രഖ്യാപിച്ചു.

വിന്‍സെന്‍റ് തോമസ് ആന്‍ഡ് സിസിലി, ജസ്റ്റിന്‍ ആന്‍ഡ് ജോജിമോള്‍ എന്നിവര്‍ കര്‍ഷകശ്രീ 2020 ഒന്നാം സ്ഥാനവും, ബിജോ ആന്‍ഡ് ലിഷ, സജി സെബാസ്റ്റ്യന്‍ ആന്‍ഡ് ജോസി എന്നിവര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

മത്തായി ചേന്നാട്ടിന് ദൈവാലയത്തോടനുബന്ധിച്ചു തുടര്‍ച്ചയായി നടത്തിവരുന്ന ജൈവ പച്ച കൃഷി നടത്തിപ്പിനുള്ള കര്‍കശ്രീ പ്രത്യേക അവാര്‍ഡിനര്‍ഹനായി.

സാമൂഹ്യ മാധ്യമങ്ങളിലൂടെ ജൈവ പച്ച കൃഷിത്തോട്ടത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് നേതൃത്വം നല്‍കിയത്തിനുള്ള പ്രത്യക അവാര്‍ഡ് ടോമി ആനിത്താനം ആന്‍ഡ് തെരേസ കരസ്ഥമാക്കി.

ജോസ് ആന്‍ഡ് നിഷ, ബിജു ആന്‍ഡ് സിന്ധു, തോമസ് ആന്‍ഡ് സിസി, സൈമണ്‍ ആന്‍ഡ് ഷൈനി, റോയ് ആന്‍ഡ് ജോളി, സോജിമോന്‍ ആന്‍ഡ് ബിന്ദു, ജസ്റ്റിന്‍ ആന്‍ഡ് റീമ, ജോയ് ആന്‍ഡ് സോണിയ, തോമസ് പടവില്‍ ആന്‍ഡ് ഓമന, മിനേഷ് ആന്‍ഡ് ഷീന, അനോയി ആന്‍ഡ് ഷീബ, റോണി ആന്‍ഡ് മമത എന്നിവര്‍ക്ക് പ്രത്യേക ജൂറി അവാര്‍ഡുകളും നല്‍കപ്പെട്ടു.

ഇടവക വികാരി ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയാകാരന്‍ വിജയികള്‍ക്ക് പ്രശംസാ ഫലകവും, അവാര്‍ഡും വിതരണം ചെയ്തു. ഗ്രീന്‍ ആര്‍മി നടത്തിയ ജൈവ പച്ചക്കറി പദ്ധതിയില്‍ പങ്കെടുത്ത് ഇതിനെ വിജയിപ്പിച്ച എല്ലാവരെയും അച്ചന്‍ അഭിനന്ദിക്കയും നന്ദി പറയുകയും ചെയ്തു.

മേയ് 2016 ല്‍ പാലാ സാന്ത്വന കൗണ്‍സിലിംഗ് സെന്റര്‍ ഡയറക്ടര്‍ ഫാ. മാത്യു പന്തലാനിക്കല്‍ ആദ്യ പച്ചക്കറി തൈ നട്ടുകൊണ്ട് ഇടവകയില്‍ തുടങ്ങിവെച്ച ജൈവ പച്ചക്കറി കൃഷി തുടര്‍ന്ന് ഗ്രീന്‍ ആര്‍മിയുടെ നേതൃത്വത്തില്‍ ഇടവക കുടുംബാംഗങ്ങള്‍ക്കിടയില്‍ പടര്‍ന്ന് പന്തലിക്കുകയായിരുന്നു. അമേരിക്കയില്‍ സമ്പൂര്‍ണ സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ദേവാലയം കൂടിയാണ് സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ ദേവാലയം.

ബിനോയി തോമസ് സ്രാമ്പിക്കല്‍, ജോസഫ് കളപ്പുരക്കല്‍ (സിബിച്ചന്‍), ജിജി മേടയില്‍, മേരിദാസന്‍ തോമസ് എന്നിവരാണ് സീറോ ഗ്രീന്‍ ആര്‍മിയുടെ സാരഥികള്‍.
സെബാസ്റ്റ്യന്‍ ആന്‍റണി അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം