+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈറ്റിൽ കോവിഡ് ബാധിതർ 530; രോഗമുക്തി 762

കുവൈറ്റ് സിറ്റി : ആരോഗ്യമന്ത്രാലയം സെപ്റ്റംബർ 21 നു (തിങ്കൾ) പുറത്തുവിട്ട കണക്കുകൾ പ്രകാരം 530 പേർക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോൾ 762 പേർ രോഗമുക്തി നേടി. ഒരു മരണവും റിപ്പോർട്ട് ചെയ്തു. അഹമ്മദി ഗവ
കുവൈറ്റിൽ കോവിഡ് ബാധിതർ 530; രോഗമുക്തി 762
കുവൈറ്റ് സിറ്റി : ആരോഗ്യമന്ത്രാലയം സെപ്റ്റംബർ 21 നു (തിങ്കൾ) പുറത്തുവിട്ട കണക്കുകൾ പ്രകാരം 530 പേർക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോൾ 762 പേർ രോഗമുക്തി നേടി. ഒരു മരണവും റിപ്പോർട്ട് ചെയ്തു.

അഹമ്മദി ഗവര്‍ണറേറ്റില്‍ 137 ,ജഹ്‌റ ഗവര്‍ണറേറ്റില്‍ 91 , ഫർവാനിയ ഗവര്‍ണറേറ്റില്‍ 71 , ഹവല്ലി ഗവര്‍ണറേറ്റില്‍ 129, കേപിറ്റൽ ഗവര്‍ണറേറ്റില്‍ 102 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 3,944 പരിശോധനകളാണ് ഇന്നു നടന്നത്. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം 711,236 ആയി. രാജ്യത്ത് ഇതുവരെ 99,964 പേർ രോഗബാധിതരായി. 90,930 പേർ രോഗമുക്തി നേടി. 585 പേർ രോഗം ബാധിച്ചു മരിക്കുകയും ചെയ്തു. 8,449 പേരാണ് വിവിധ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്. ഇതിൽ 93 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ