+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫോമ മിഡ് അറ്റ്‌ലാന്‍റിക് റീജൺ "മീറ്റ് ദി കാന്‍ഡിഡേറ്റ്‌സ്' പ്രോഗ്രാം 23 ന്

ന്യൂയോർക്ക്: ഫോമാ 2020 22 കാലയളവിലേക്കുള്ള പ്രവര്‍ത്തകസമിതിയുടെ വിവിധ തസ്തികളിലേക്കുള്ള വാശിയേറിയ മത്സരങ്ങളുടെ കലാശക്കൊട്ടിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിച്ചിരിക്കെ, സ്ഥാനാര്‍ഥികളെ പരിചയപ്പെ
ഫോമ മിഡ് അറ്റ്‌ലാന്‍റിക് റീജൺ
ന്യൂയോർക്ക്: ഫോമാ 2020- 22 കാലയളവിലേക്കുള്ള പ്രവര്‍ത്തകസമിതിയുടെ വിവിധ തസ്തികളിലേക്കുള്ള വാശിയേറിയ മത്സരങ്ങളുടെ കലാശക്കൊട്ടിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിച്ചിരിക്കെ, സ്ഥാനാര്‍ഥികളെ പരിചയപ്പെടുവാനും അവരുടെ അഭിപ്രായങ്ങളും ആശയങ്ങളും നയങ്ങളും വ്യക്തമാക്കുവാനും ഫോമായുടെ നന്മയ്ക്കും വളര്‍ച്ചയ്ക്കും വേണ്ടിയുള്ള അവരവരുടെ സ്വന്തം കാഴ്ചപ്പാടുകളും വരുത്തേണ്ടതായ മാറ്റങ്ങളും എന്തൊക്കെയാണെന്ന് നമുക്ക് ചോദിച്ചറിയുവാനും ഇതാ ഒരു സുവര്‍ണാവസരം ഒരുങ്ങുന്നു.

സെപ്റ്റംബര്‍ 23 നു (ബുധൻ) രാത്രി 8.15 ന് ഫോമാ മിഡാറ്റ്‌ലാന്‍റിക് റീജൺ "മീറ്റ് ദി ക്യാന്‍ഡിഡേറ്റ്‌സ്' എന്ന പ്രോഗ്രാമിലൂടെ ആണ് ഈ അവസരമൊരുക്കുന്നത് .

ഫോമാ ഇന്‍റര്‍നാഷനല്‍ കണ്‍വന്‍ഷനു മുന്നോടിയായി എല്ലാ തവണ ഫോമാ മിഡ് അറ്റ്‌ലാന്‍റിക് റീജണ്‍ വിപുലമായ പ്രോഗ്രാമോടുകൂടി നടത്തി വരാറുള്ള "മീറ്റ് ദ കാന്‍ഡിഡേറ്റ്‌സ്' എന്ന ഈ പ്രോഗ്രാം ഇത്തവണ കോവിഡിന്‍റെ നിയമ പരിധികള്‍ക്ക് വിധേയമായി സൂമില്‍ കൂടിയാണ് നടക്കുന്നത് .

ഇതിനോടകം ഫോമാ പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരിക്കുന്ന അനിയന്‍ ജോര്‍ജ്, ഡോ.തോമസ് തോമസ്, സെക്രട്ടറി സ്ഥാനാര്‍ഥികളായ സ്റ്റാന്‍ലി കളത്തില്‍, ടി. ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ സ്ഥാനാര്‍ഥികളായ തോമസ് ടി. ഉമ്മന്‍, പോള്‍ ജോണ്‍, വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥികളായ സിജില്‍ പാലയ്ക്കലോടി, രേഖാ ഫിലിപ്പ്, പ്രദീപ് നായര്‍, ജോയിന്‍റ് സെക്രട്ടറി സ്ഥാനാര്‍ഥികളായ ജോസ് മണക്കാട്ട്, അശോക് പിള്ള, ജോയിന്‍റ് ട്രഷറാറായി മത്സരിക്കുന്ന തോമസ് ചാണ്ടി, ബിജു തോണിക്കടവില്‍, നാഷണല്‍ അഡ്വൈസറി കൗണ്‍സില്‍ ചെയര്‍മാനായി മത്സരിക്കുന്ന ജോര്‍ജ് തോമസ്, പോള്‍ സി. മത്തായി, ജോണ്‍ സി. വര്‍ഗീസ് എന്നിവരോടൊപ്പം മറ്റ് സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികളും "മീറ്റ് ദ കാന്‍ഡിഡേറ്റ്‌സ്' പരിപാടിയില്‍ പങ്കെടുക്കും.

പ്രോഗ്രാമില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ സൂം വഴി ജോയിന്‍ ചെയ്യേണ്ടാതായ ഐഡി നമ്പര്‍ 846 3959 0175.

വിവരങ്ങള്‍ക്ക്: ബോബി തോമസ് (മിഡ് അറ്റ്‌ലാന്‍റിക്ക് റീജൺ വൈസ് പ്രസിഡന്‍റ്) 862 812 0606, ജെയിംസ് ജോര്‍ജ് (മോഡറേറ്റര്‍) 973 985 8432.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം