കുവൈറ്റ് സിറ്റി : രാജ്യത്ത് 385 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പ്രതിദിന രോഗ ബാധിതരുടെ എണ്ണത്തിൽ വൻ കുറവാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. ഇതുവരെ 99,434 പേർക്കാണ് വൈറസ് ബാധിച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 2,263 പരിശോധനകളാണ് നടന്നത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 707,292 ആയി. കോവിഡ് ചികിത്സയിലായിരുന്ന മൂന്നുപേർ ഇന്നലെ മരണമടഞ്ഞതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 584 ആയി.
അഹമ്മദി ഗവർണറേറ്റിൽ 95, ജഹ്റ ഗവർണറേറ്റിൽ 70, ഫർവാനിയ ഗവർണറേറ്റിൽ 51 , ഹവല്ലി ഗവർണറേറ്റിൽ 105, കേപിറ്റൽ ഗവർണറേറ്റിൽ 64 പേർക്കുമാണ് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 670 പേരാണു രോഗ മുക്തരായത് . 90,168 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായത്. 8,682 പേരാണു ചികിൽസയിൽ കഴിയുന്നതായും 98 പേർ തീവ്ര പരിചരണത്തിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ