ഡബ്ലിൻ: ഇടനാട്മേൽപ്പറന്പിൽ പരേതനായ കൊച്ചു വർക്കിയുടെ ഭാര്യ മേരി കൊച്ചു വർക്കി (73) നിര്യാതയായി. ഡബ്ലിൻ ബ്ലാഞ്ചാർഡ്സ്ടൗണിലെ സാജു മേൽപ്പറന്പിലിന്റെയും സാബു മേൽപ്പറന്പിലിന്റെയും മാതാവാണ് പരേത.
ഷൈനി ബിനു മൂലൻ (കോക്കുന്ന് - അങ്കമാലി), റാണി ജിമ്മി (യുഎസ്എ) എന്നിവർ മറ്റു മക്കൾ.
മരുമക്കൾ : സൈല സാജു (ഡബ്ലിൻ), ലെജി സാബു (ഡബ്ലിൻ) ബിനു മൂലൻ (കോക്കുന്ന് ) ജിമ്മി ഉമ്മഞ്ചേരിൽ പെരുന്പാവൂർ (യുഎസ്എ). സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം 3.30ന് ശ്രീമൂലനഗരം ഇടനാട് സെന്റ് മേരീസ് പള്ളിയിൽ.
റിപ്പോർട്ട്: ജെയ്സണ് ജോസഫ്
മേരി കൊച്ചു വർക്കി നിര്യാതയായി
02:18 AM Sep 21, 2020 | Deepika.com