+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈറ്റ് അമീറിന് അമേരിക്കയുടെ പരമോന്നത ബഹുമതി

കുവൈറ്റ് സിറ്റി : കുവൈറ്റ് അമീര്‍ ഷെയ്ഖ് സബ അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ അസബാഹിന് അമേരിക്കൻ പ്രസിഡണ്ടിന്‍റെ പരമോന്ന ബഹുമതിയായ "ലീജിയണ്‍ ഓഫ് മെരിറ്റ് ഡിഗ്രി ചീഫ് കമാന്‍ഡര്‍' പദവി നൽകി ആദരിച്ചു. ഓ
കുവൈറ്റ് അമീറിന് അമേരിക്കയുടെ പരമോന്നത ബഹുമതി
കുവൈറ്റ് സിറ്റി : കുവൈറ്റ് അമീര്‍ ഷെയ്ഖ് സബ അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ അസബാഹിന് അമേരിക്കൻ പ്രസിഡണ്ടിന്‍റെ പരമോന്ന ബഹുമതിയായ "ലീജിയണ്‍ ഓഫ് മെരിറ്റ് ഡിഗ്രി ചീഫ് കമാന്‍ഡര്‍' പദവി നൽകി ആദരിച്ചു.

ഓവൽ ഓഫീസിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ ലീജിയൻ ഓഫ് മെറിറ്റ്, ഡിഗ്രി ചീഫ് കമാൻഡർ ബഹുമതി , കുവൈറ്റ് അമീറിനുവേണ്ടി ഷെയ്ഖ് നാസർ സബ അൽ-അഹ്മദ് അൽ-ജാബർ അൽ-സബ സ്വീകരിച്ചതായി അമീരി ദിവാൻ അഫയേഴ്‌സ് മന്ത്രി ഷെയ്ഖ് അലി ജറാ അൽ സബ അറിയിച്ചു.

രാജ്യത്തും മേഖലയിലും ലോകത്തും അമീറിന്‍റെ അശ്രാന്ത പരിശ്രമങ്ങളെയും നേതൃത്വപരമായ പങ്കിനെയും അംഗീകരിച്ചാണ് ഈ ബഹുമതി. കുവൈറ്റും യുഎസും തമ്മിലുള്ള പതിറ്റാണ്ടുകളായുള്ള ചരിത്രപരവും വിശിഷ്ടവുമായ പങ്കാളിത്തത്തിനും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സ്ഥാപിച്ചതിന്‍റെ 60-ാം വാർഷികത്തോടനുബന്ധിച്ചു കൂടിയാണ് ഈ ബഹുമതി. ‌‌

മറ്റു രാഷ്ട്ര തലവന്മാർക്ക് അമേരിക്ക നൽകുന്ന അപൂർവ ബഹുമതിയാണ് 'ദി ലീജിയൻ ഓഫ് മെറിറ്റ് ഡിഗ്രി ചീഫ് കമാൻഡർ', 1991നു ശേഷം ഇതാദ്യമായാണ് യുഎസ് ഈ ബഹുമതി ഒരാള്‍ക്ക് നല്‍കുന്നത്.

റിപ്പോർട്ട്: സലിം കോട്ടയിൽ